
കോട്ടയത്ത് ബസിനുള്ളിൽ കുഴഞ്ഞു വീണ വായോധികനെ അതേ ബസിൽ തന്നെ ആശുപത്രിയിൽ എത്തിച്ച് ജീവനക്കാർ
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് പോകുകയായിരുന്ന പാലാ നീലൂർ സ്വദേശി യാത്രയ്ക്കിടയിൽ ബസിൽ കുഴഞ്ഞു വീണു.
മുണ്ടക്കയം – പാലാ – മെഡിക്കൽ കോളജ് റൂട്ടിൽ സർവീസ് നടത്തുന്ന ഷാജി മോട്ടോഴ്സ് ജീവനക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. കുഴഞ്ഞുവീണ വയോധികനെ പാലാ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ് മുത്തോലിയിൽ എത്തിയപ്പോൾ ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. ബസ് നിർത്തി കണ്ടക്ടർ ഷൈജു .ആർ, ഡ്രൈവർ റിൻഷാദ് എന്നിവർ ചേർന്നു പ്രഥമശുശ്രൂഷ നൽകിയ ശേഷം യാത്രക്കാരുമായി ബസ് ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0