എനിക്ക് എതിരെ 28 കേസുകൾ നിലവിലുണ്ട്, ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിലും എറണാകുളത്തും അങ്കം കുറിക്കുമെന്നു സൂചന നൽകി സരിത എസ് നായരുടെ പത്ര പരസ്യം

Spread the love

സ്വന്തംലേഖകൻ

video
play-sharp-fill

കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന സൂചന നൽകി സരിത എസ് നായരുടെ പത്ര പരസ്യം. വയനാട് ,എറണാകുളം ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിക്കുന്നതിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ആഗ്രഹിക്കുന്നതായും, തനിക്കെതിരെ 28 കേസുകൾ നിലനിൽക്കുന്നെന്നും പരസ്യത്തിൽ പറയുന്നുണ്ട്.

മത്സരിക്കുകയാണെങ്കില്‍ പൂര്‍ണ്ണ സമയം പ്രചാരണത്തിന് ഇറങ്ങുമെന്ന് സരിത അറിയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വഞ്ചനയും തട്ടിപ്പും തുറന്ന് കാട്ടുകയാണ് ലക്ഷ്യമെന്നും സരിത പറഞ്ഞു. കോണ്‍ഗ്രസിന്റെ ചില മുതിര്‍ന്ന നേതാക്കള്‍ മത്സര രംഗത്ത് നിന്ന് പിന്‍മാറുന്നത് താന്‍ എതിര്‍സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് അറിഞ്ഞിട്ടാണെന്നും സരിത അവകാശപ്പെടുന്നു.
സരിത മത്സരിക്കുമെന്ന വാർത്തകൾ കഴിഞ്ഞ ഒരു മാസമായി പ്രചരിക്കുന്നുണ്ടാരുന്നു. ഇപ്പോൾ പത്രത്തിൽ പരസ്യം കൂടി വന്നതോടെ സരിത ലോക്സഭാ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണെന്നു ഉറപ്പായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group