ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

Spread the love

മലപ്പുറം :  മലപ്പുറം വേങ്ങരക്കടുത്ത് ടിപ്പർ ഇടിച്ച്‌ ബൈക്ക് യാത്രികൻ മരിച്ചു.ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്.

video
play-sharp-fill

ബിഹാർ സ്വദേശി അജ്മല്‍ ഹുസൈൻ ആണ് മരിച്ചത്. വേങ്ങരക്കടുത്ത് വട്ടപന്തയിലാണ് ഇന്ന് രാവിലെ 8.30ഓടെയാണ് അപകടമുണ്ടായത്. മണ്ണുമാന്തി യന്ത്രത്തിന്‍റെ ക്ലീനറായി ജോലി ചെയ്യുന്ന ഇയാള്‍ സുഹൃത്തിന്‍റെ താമസ സ്ഥലത്ത് എത്തിയതായിരുന്നു.

പ്രദേശത്തെ സ്ഥലങ്ങള്‍ ചുറ്റി കാണുന്നതിനായി സുഹൃത്തിന്‍റെ ബൈക്കുമായി പുറത്തേക്ക് പോയപ്പോഴാണ് ടിപ്പറുമായി കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്. യുവാവിന്‍റെ ശരീരത്തിലൂടെ ടിപ്പറിന്‍റെ ടയറുകള്‍ കയറിയിറങ്ങി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group