തേവര എസ്എച്ച്‌ സ്കൂളിലെ സ്കൂൾ ബസ്സിന് തീപിടിച്ചു ; അപകടം കുണ്ടന്നൂരിൽ വച്ച്, അപകട സൂചന ലഭിച്ചതോടെ കുട്ടികളെ സുരക്ഷിതമായി പുറത്തിറക്കി, ആളപായമില്ല

Spread the love

കൊച്ചി : തേവര എസ് എച്ച്‌ സ്കൂളിലേക്ക് കുട്ടികളുമായി പോയ സ്കൂള്‍ ബസിന് തീപിടിച്ചു. കുണ്ടന്നൂരില്‍ നിന്ന് തേവരയിലേക്ക് തിരിഞ്ഞുപോകുന്ന ഭാഗത്ത് വച്ച്‌ ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം.

അപകട സൂചന ലഭിച്ചതും ബസ് ജീവനക്കാര്‍ നാട്ടുകാരുടെ സഹായത്തോടെ കുട്ടികളെ ബസില്‍ നിന്ന് ഇറക്കി ദൂരേക്ക് മാറ്റിയതിനാല്‍ ആളപായം ഉണ്ടായില്ല. ബസ് പൂര്‍ണമായും കത്തി നശിച്ചു. ബസിൻ്റെ മുൻ ഭാഗത്ത് നിന്നാണ് തീ ഉയര്‍ന്നത്. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.

കുട്ടികള്‍ ബസിലേക്ക് കയറുന്ന സമയത്താണ് തീ പിടിച്ചതെന്നും എന്നാല്‍ തീപിടിക്കാനുള്ള കാരണം എന്താണെന്നും വ്യക്തതയില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കും. ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group