video
play-sharp-fill
ദുഷ്കർമ്മികളായ രാഷ്ട്രീയ മത നേതാക്കളെ ഒറ്റപ്പെടുത്തണം ; ഹിന്ദുക്കള്‍ക്കിടയില്‍ കൂടോത്രം, ക്രിസ്ത്യാനികള്‍ക്കിടയില്‍ അത്ഭുത രോഗശാന്തി, മുസ്ലീംങ്ങള്‍ക്കിടയില്‍ സിഹ്ർ,  കേരള നവോത്ഥാനത്തെ അധോലോക സംസ്ക്കാരമാക്കി മാറ്റാൻ ശ്രമിക്കുന്നവരെ ബഹിഷ്കരിക്കണമെന്ന് ചെറിയാൻ ഫിലിപ്പ്

ദുഷ്കർമ്മികളായ രാഷ്ട്രീയ മത നേതാക്കളെ ഒറ്റപ്പെടുത്തണം ; ഹിന്ദുക്കള്‍ക്കിടയില്‍ കൂടോത്രം, ക്രിസ്ത്യാനികള്‍ക്കിടയില്‍ അത്ഭുത രോഗശാന്തി, മുസ്ലീംങ്ങള്‍ക്കിടയില്‍ സിഹ്ർ, കേരള നവോത്ഥാനത്തെ അധോലോക സംസ്ക്കാരമാക്കി മാറ്റാൻ ശ്രമിക്കുന്നവരെ ബഹിഷ്കരിക്കണമെന്ന് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: കേരളത്തെ പ്രാകൃത യുഗത്തിലേക്ക് നയിക്കുന്ന ദുഷ്കർമ്മികളായ രാഷ്ട്രീയ-മത നേതാക്കളെ പൊതു സമൂഹം ഒറ്റപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.

കേരള നവോത്ഥാനത്തെ അധോലോക സംസ്ക്കാരമാക്കി മാറ്റാൻ ശ്രമിക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരെ പുരോഗമന യുവജനപ്രസ്ഥാനങ്ങള്‍ ആശയ പ്രചാരണം സംഘടിപ്പിക്കണം. ഹിന്ദുക്കള്‍ക്കിടയില്‍ കൂടോത്രം, ക്രിസ്ത്യാനികള്‍ക്കിടയില്‍ അത്ഭുത രോഗശാന്തി, മുസ്ലീംങ്ങള്‍ക്കിടയില്‍ സിഹ്ർ തുടങ്ങിയ ദുരാചാരങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

ശത്രു സംഹാരത്തിനു വേണ്ടി അന്യരുടെ വീട്ടുവളപ്പിലും അഭിലഷിക്കുന്ന ഉയർച്ചയ്ക്കുവേണ്ടി സ്വന്തം വീട്ടിലും ‘ ചെമ്ബുതകിടുകള്‍ ഉള്‍പ്പെടെയുള്ള പരിഹാര യന്ത്രങ്ങള്‍ ദുർമന്ത്രവാദികളെ കൊണ്ട് കുഴിച്ചിടുന്നവർ നിരവധിയാണ്. കുറ്റവാസനയുള്ള ഭീരുക്കളാണ് ഈ ആഭിചാരക്രിയകള്‍ നടത്തുന്നത്. അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ട് ആധുനിക ചികിത്സ നിഷേധിക്കുന്ന വിദ്യാസമ്ബന്നരും കുറവല്ല. ചില വ്യാജ പുരോഹിതരുടെ തട്ടിപ്പുകള്‍ക്ക് ഇവർ വിധേയരാകുന്നു. ഹിംസാത്മകമായ ക്രൂരത കാട്ടുന്നവരെ ജനങ്ങള്‍ സാമൂഹ്യമായി ബഹിഷ്ക്കരിക്കണണമെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍റെ വീട്ടില്‍ നിന്ന് കൂടോത്രം കണ്ടെത്തിയത് വലിയ ചർച്ചയായിരുന്നു. സുധാകരന്‍റെ കണ്ണൂരിലെ വീട്ടില്‍ നിന്ന് സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും മന്ത്രവാദിയും ചേർന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സുധാകരന്‍റെ വീട്ടില്‍ നിന്ന് കൂടോത്രം കണ്ടെത്തുന്ന ഒന്നരവർഷം മുമ്ബത്തെ ദൃശ്യങ്ങളാണ് അടുത്തിടെ പുറത്ത് വന്നത്. ജീവൻ പോകാത്തത് ഭാഗ്യമെന്ന് കെ. സുധാകരൻ ഉണ്ണിത്താനോട് പറയുന്നത് കേള്‍ക്കാം. വീഡിയോ ചർച്ചയായതോടെ കൂടോത്രം ഇപ്പോള്‍ കണ്ടെടുത്തത് അല്ലെന്നും കുറച്ചുകാലം മുന്‍പുള്ളതാണെന്നും കെ സുധാകരൻ പറഞ്ഞു. തന്നെ അപായപ്പെടുത്താൻ ആര്‍ക്കും കഴിയില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.