video
play-sharp-fill

“മരിച്ചത് വൃദ്ധനല്ലെ ചെറുപ്പക്കാരൻ അല്ലല്ലോ” ; അധിക്ഷേപ പരാമർശവുമായി കെ സുധാകരൻ

“മരിച്ചത് വൃദ്ധനല്ലെ ചെറുപ്പക്കാരൻ അല്ലല്ലോ” ; അധിക്ഷേപ പരാമർശവുമായി കെ സുധാകരൻ

Spread the love

കണ്ണൂർ : എരഞ്ഞോളിയിൽ ബോംബ് പൊട്ടി വൃദ്ധൻ മരിച്ച സംഭവത്തിൽ അധിക്ഷേപ പരാമർശവുമായി കെ സുധാകരൻ.

മരിച്ചത് വൃദ്ധനല്ലേയെന്നും ചെറുപ്പക്കാരൻ അല്ലല്ലോ എന്നുമാണ് സുധാകരൻ ചോദിച്ചത്. ബോംബ് ഇനിയും പൊട്ടാനുണ്ടെന്നും എന്നിട്ട് പറയാമെന്നുമാണ് സുധാകരൻ പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് തലശ്ശേരി എരഞ്ഞോളിയില്‍  ബോംബ് പൊട്ടിത്തെറിച്ച്  വൃദ്ധൻ മരിച്ചത്. എരഞ്ഞോളി സ്വദേശി വേലായുധനാണ്(86) മരിച്ചത്. വീടിനോട് ചേർന്ന് ആൾതാമസമില്ലാത്ത വീട്ടിൽ തേങ്ങ പെറുക്കാൻ പോയതായിരുന്നു വേലായുധൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പറമ്പിൽ നിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.