video
play-sharp-fill

വലിയ വാഹന ഗതാഗതം നിരോധിച്ച റോഡിൽ രാത്രിയിൽ പോലീസ് ഒത്താശയോടെ ടാങ്കർ ലോറികൾ കടത്തിവിടുന്നു: സംഭവം കുമരകത്ത് റിസോർട്ട് ഉടമകളെ സഹായിക്കാൻ: അനധികൃത ടാങ്കർ യാത്രയുടെ വീഡിയോ ദൃശ്യം പുറത്ത്: പാവപ്പെട്ടവൻ വീട് വയ്ക്കാൻ ചെറിയ വണ്ടിയിൽ കല്ലും മണലും കൊണ്ടുവന്നാൽ തടയുന്നു.

വലിയ വാഹന ഗതാഗതം നിരോധിച്ച റോഡിൽ രാത്രിയിൽ പോലീസ് ഒത്താശയോടെ ടാങ്കർ ലോറികൾ കടത്തിവിടുന്നു: സംഭവം കുമരകത്ത് റിസോർട്ട് ഉടമകളെ സഹായിക്കാൻ: അനധികൃത ടാങ്കർ യാത്രയുടെ വീഡിയോ ദൃശ്യം പുറത്ത്: പാവപ്പെട്ടവൻ വീട് വയ്ക്കാൻ ചെറിയ വണ്ടിയിൽ കല്ലും മണലും കൊണ്ടുവന്നാൽ തടയുന്നു.

Spread the love

 

കുമരകം: വലിയ വാഹന ഗതാഗതം നിരോധിച്ച റോഡിലൂടെ രാത്രിയിൽ അനധികൃതമായി വാഹനങ്ങൾ കടത്തിവിടുന്നതായി പരാതി. കുമരകത്ത് കോണത്താറ്റ് പാലം നിർമ്മാണം നടക്കുന്നതിനാൽ താൽക്കാലിക ബണ്ടിലൂടെ ചെറിയ വാഹനങ്ങൾ കടത്തി വിടുകയാണ്. വലിയ വാഹനങ്ങൾക്ക് പ്രവേശനമില്ല.

എന്നാൽ ഇപ്പോൾ രാത്രികാലങ്ങളിൽ അനധികൃതമായി വലിയ വാഹനങ്ങൾ കടത്തിവിടുന്നു എന്നാണ് ആക്ഷേപം.
കുമരകത്ത് റിസോർട്ടുകളിലേക്ക് വെള്ളം കൊണ്ട് പോകുന്ന ടാങ്കർ ലോറികൾ യഥേഷ്ടം സഞ്ചരിക്കുന്നു എന്നുള്ളതാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആക്ഷേപം റിസോർട്ടുകളിലേക്ക് ടാങ്കർ ലോറി കടത്തിവിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തായി.

രാത്രി ഡ്യൂട്ടിയുള്ള ഹോം ഗാർഡ് പോയ ശേഷമാണ് ചില പോലീസുകാരുടെ ഒത്താശയോടെ ടാങ്കർ ലോറികൾ കടത്തിവിടുന്നത്. ടാങ്കർ ലോറി മാത്രമല്ല ചില ടൂറിസ്റ്റ് ബസുകളും ഇതുവഴി അനധികൃതമായി രാത്രികാലങ്ങളിൽ കടത്തിവിടുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകുന്ന ചെറിയ വാഹനങ്ങൾ പോലും താൽക്കാലിക ബണ്ടിലൂടെ പോകാൻ പോലീസ് അനുവദിക്കുന്നില്ല. കുമരകത്തിന്റെ പടിഞ്ഞാറ് പ്രദേശങ്ങളിൽ വീട് നിർമ്മാണത്തിന് കല്ലും മണലും സിമന്റുമായി വരുന്ന

ചെറിയ വാഹനങ്ങൾക്കു പോലും വിലക്ക് ഏർപ്പെടുത്തുന്നു. അതേസമയം റിസോർട്ടുകളിലേക്ക് ടാങ്കർ ലോറികൾ കടത്തി വിടുകയും ചെയ്യുന്നു.

കൊന്നത്താറ്റ് പാലം നിർമ്മാണം ആരംഭിച്ചപ്പോൾ കോട്ടയത്ത് നിന്നും ചേർത്തലയ്ക്കുള്ള ബസ് സർവീസ് കുമരകത്ത് അവസാനിപ്പിച്ചു. യാത്രക്കാർ കുമരകത്തിറങ്ങി പാലത്തിന് അപ്പുറത്തെത്തി വേറെ ബസിൽ കയറിയാണ് ചേർത്തലയ്ക്കും മറ്റും പോകുന്നത്.