video
play-sharp-fill

സഞ്ജു ടെക്കിയ്ക്കെതിരെ കുരുക്ക് മുറുക്കി RTO, തുടർച്ചയായ നിയമ ലംഘനങ്ങള്‍, ലൈസൻസ് റദ്ദാക്കാൻ നീക്കം

സഞ്ജു ടെക്കിയ്ക്കെതിരെ കുരുക്ക് മുറുക്കി RTO, തുടർച്ചയായ നിയമ ലംഘനങ്ങള്‍, ലൈസൻസ് റദ്ദാക്കാൻ നീക്കം

Spread the love

ആലപ്പുഴ: യൂട്യൂബർ സഞ്ജു ടെക്കിയ്ക്കെതിരെയുള്ള അന്വേഷണത്തിൽ കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി. ട്യൂബ് ചാനലില്‍ RTO നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

17കാരനെ ഡ്രൈവ് ചെയ്യിപ്പിച്ചതിന് സഞ്ജുവിനെതിരെ നിലവില്‍ കേസുണ്ട്. ഇതിനിടെയാണ് കേസിനാസ്പദമായ അന്വേഷണത്തിൽ കൂടുതൽ കണ്ടെത്തലുകൾ.

160 കിലോ മീറ്ററില്‍ ഡ്രൈവിംഗ്, മൊബൈലില്‍ ഷൂട്ട്‌ ചെയ്തുള്ള ഡ്രൈവിംഗ് തുടങ്ങിയവയാണ് കണ്ടെത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഞ്ജുവിന്‍റെ ലൈസൻസ് സസ്പെന്‍റ് ചെയ്യുന്നതിന് മുന്നോടിയായി നോട്ടിസ് നൽകിയിട്ടുണ്ട്. ഇന്ന് ആര്‍ടിഒക്ക് മുമ്പാകെ ഹാജരാകാനും നിർദേശം നല്‍കിയിട്ടുണ്ട്.

ഇയാളുടെ ലൈസെൻസ് സ്ഥിരമായി റദ്ദാക്കാനും ആലോചനയുണ്ട്. തുടർച്ചയായ നിയമ ലംഘനങ്ങള്‍ കണക്കിലെടുത്താണ് ഈ നീക്കം.