video
play-sharp-fill

നെല്ലിയാമ്പതിയിൽ  ബൈക്ക് യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം; രക്ഷപ്പെട്ടത് അത്ഭുതകരമായി

നെല്ലിയാമ്പതിയിൽ ബൈക്ക് യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം; രക്ഷപ്പെട്ടത് അത്ഭുതകരമായി

Spread the love

പാലക്കാട്‌  : നെല്ലിയാമ്പതിയിൽ ചുരം പാതിയില്‍ കാട്ടാനക്കൂട്ടം യാത്രക്കാർക്ക് നേരെ പാഞ്ഞടുത്തു. ബൈക്ക് ഉപേക്ഷിച്ച്‌ യാത്രക്കാർ ഓടി രക്ഷപ്പെട്ടു.

പോത്തുണ്ടി കൈകാട്ടി ചുരം പാതയിലെ പതിനാലാം മെയില്‍ വ്യൂ പോയിൻ്റ് സമീപം ഇന്ന് കാലത്ത് 9 മണിയോടെയാണ് സംഭവം നടന്നത്.

കെഎസ്‌ഇബി ജീവനക്കാരായ രതീഷ് കുന്നത്ത് പ്രസാദ്, മറ്റൊരു ബൈക്കില്‍ സഞ്ചരിച്ച ശിവദാസ്, വിനീഷ് എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലായി ചുരം പാതയിലെ കാട്ടാനക്കൂട്ടം സ്ഥിരമായി ഇറങ്ങുന്നത് പതിവായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 5 ആനകളാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group