play-sharp-fill
കോട്ടയം സ്വദേശിയെ അബുദാബിയിൽ കാണാതായി

കോട്ടയം സ്വദേശിയെ അബുദാബിയിൽ കാണാതായി

 

അബൂദബി: എട്ടുമാസമായി അബൂദബിയില്‍നിന്ന് കാണാതായ മകനെ കണ്ടെത്തി നല്‍കാന്‍ മലയാളി കൂട്ടായ്മയോട് അഭ്യര്‍ഥിച്ച്‌ മാതാപിതാക്കള്‍.
:

കോട്ടയം കാപ്പുന്തല സ്വദേശിയായ കെ.എം. അപ്പുവിന്റെ മകൻ അരുൺ അപ്പുവിനെയാണ് അബൂദബിയിൽ വെച്ച് കാണാതായത്.

2023 വരെ അബൂദബിയിലെ മാർക്കോ ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ എട്ടു മാസത്തിലേറെയായി വീട്ടുകാരുമായി ബന്ധമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹംദാൻ- ഇലക്ട്ര ഭാഗത്താണ് ഇയാൾ താമസിച്ചിരുന്നത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. അരുണിന്റെ പിതാവ് സുഖമില്ലാതെ കിടപ്പിലാണ്. ഇടംകൈയനാണ് അരുൺ. വലതുകൈക്ക് ബലക്കുറവും അൽപം

തിരിവും ഉണ്ട്. കണ്ടാൽ തിരിച്ചറിയാനുള്ള സൂചന കൂടിയാണിത്. കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ അറിയിക്കുക 0553809417.