play-sharp-fill
കോട്ടയത്ത് ഉരുൾപൊട്ടൽ, ഭരണങ്ങാനം വില്ലേജിൽ ഉരുൾപൊട്ടി വ്യാപക നാശനഷ്ടം; 7 വീടുകൾ തകർന്നു, ആളപായമില്ല

കോട്ടയത്ത് ഉരുൾപൊട്ടൽ, ഭരണങ്ങാനം വില്ലേജിൽ ഉരുൾപൊട്ടി വ്യാപക നാശനഷ്ടം; 7 വീടുകൾ തകർന്നു, ആളപായമില്ല

 

കോട്ടയം: കോട്ടയത്ത് കനത്തമഴ വലിയ നാശം വിതയ്ക്കുന്നു. രാവിലെ മുതൽ തുടങ്ങിയ കനത്തമഴയെ തുടർന്ന് കോട്ടയത്ത് ഉരുൾപ്പൊട്ടലുണ്ടായി..ഭരണങ്ങാനം വില്ലേജില്‍ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചു. ഇവിടുത്തെ 7 വീടുകള്‍ ഉരുള്‍പ്പൊട്ടലില്‍ തകർന്നു.

ആളപായമില്ലെന്നത് ആശ്വാസമായി.
ദുരിതപ്പെയ്ത്ത് കോട്ടയത്ത്തുടരുകയാണ്.
മണ്ണിടിച്ചില്‍, വീടുകള്‍ തകർന്നു;

കോട്ടയത്ത് വിവിധ മേഖലകളില്‍ വലിയ നാശനഷ്ടമാണ് ഇന്നത്തെ മഴയില്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തലനാട് മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ തകർന്നു. ഇവിടെ മണ്ണിനടിയില്‍പ്പെട്ട് ഒരു ആട് ചത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

. പാലാ നഗരത്തിലടക്കം വെള്ളംകയറിയിട്ടുണ്ട്. അതേസമയം കോട്ടയത്തിനൊപ്പം എറണാകുളത്തും റെഡ് അലർട്ട് തുടരുകയാണ്.

മഴ രാവിലെ 8.30 മുതല്‍ ഇതുവരെ കോട്ടയത്ത് പെയ്തത് (മില്ലി മീറ്റർ അടിസ്ഥാനത്തില്‍)

പൂഞ്ഞാർ – 176

വൈക്കം – 95
കോട്ടയം – 75
വടവാതൂർ – 73
കുമരകം – 5