play-sharp-fill
എസ്.ബി.ഐ. പെൻഷനേഴ്‌സ് സംഗമവും എസ്.ബി.ഐ. പെൻഷനേഴ്‌സ് അസോസിയേഷൻ 23-ാം സംസ്ഥാന സമ്മേളനവും മെയ് 25 – ന് കോട്ടയത്ത്

എസ്.ബി.ഐ. പെൻഷനേഴ്‌സ് സംഗമവും എസ്.ബി.ഐ. പെൻഷനേഴ്‌സ് അസോസിയേഷൻ 23-ാം സംസ്ഥാന സമ്മേളനവും മെയ് 25 – ന് കോട്ടയത്ത്

 

കോട്ടയം : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്‌സ് അസോസിയേഷൻ കേരളയുടെ ഇരുപത്തി മൂന്നാം സംസ്ഥാന സമ്മേളനം 2024 മെയ് 25 ന് കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ നടത്തും.

രാവിലെ 10.15 ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സർക്കിളും പെൻഷനേഴ്സ‌് അസോസിയേഷനും സംയുക്തമായി നടത്തുന്ന പെൻഷനേഴ്‌സ് മീറ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരു വനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ ഭുവനേശ്വരി എ. ഉദ്ഘാടനം ചെയ്യും. അസോസിയേൻ സംസ്ഥാന പ്രസിഡൻ്റ് കെ. രാജീവൻ അദ്ധ്യക്ഷത വഹിക്കും. അഖിലേന്ത്യ ഫെഡറേഷൻ ജനറൽ സെക്രട്ടറി ദീപക് കുമാർ ബാസു മുഖ്യാതിഥിതി ആയിരിക്കും.

സമ്മേളനത്തോടനുബന്ധിച്ച് 25.ന് രാവിലെ 9.45 ന് സംസ്ഥാന പ്രസിഡൻ്റ് കെ. രാജീവൻ പതാക ഉയർത്തും. എസ്.ബി.ഐ. തിരുവനന്തപുരം സർക്കിൾ അസിസൻ്റ് ജനറൽ മാനേജർ (പി.പി. ജി.) സിന്ധു ശങ്കർ സ്വാഗതം ആശംസിക്കും. യോഗത്തിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നായി 1600ലധികം പ്രതിനിധികൾ പങ്കെടുക്കും. എസ്.ബി.ഐ. ജനറൽ മാനേജർ ശിവദാസ് തല ച്ചിൽ, എസ്.ബി.ഐ. ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി രാജേഷ് എസ്., സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറി എസ് അഖിൽ, എസ്.ബി.ഐ. പെൻഷനേഴ്‌സ് അസോ സിയേഷൻ ജനറൽ സെക്രട്ടറി . എ. ജയകുമാർ എന്നിവർ ആശംസകൾ നേരും. സമ്മേളനത്തിന് സംഘാടകസമിതി ചെയർമാൻ ഹെൻറി ജോൺ കൃതജ്ഞത രേഖപ്പെടുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്ക് 1.30ന് ആരംഭിക്കുന്ന 23-ാമത് സംസ്ഥാന ജനറൽ ബോഡി യോഗം അഖിലേന്ത്യാ ഫെഡ റേഷൻ ജനറൽ സെക്രട്ടറി ദീപക് കുമാർ ബാസു ഉദ്ഘാടനം ചെയ്യും. അസോസിയേഷന്റെ സംസ്ഥാന പ്രസിഡൻ്റ് കെ. രാജീവൻ അദ്ധ്യക്ഷത വഹിക്കും. ഫെഡറേ ഷൻ ഗവേർണിംഗ് ബോഡി അംഗം ജോസഫ് പാലയ്ക്കൽ സ്വാഗതം ആശംസിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എ. ജയകുമാർ റിപ്പോർട്ടും സംസ്ഥാന ട്രഷറർ കെ.എസ്. ജയറാം വാർഷിക കണക്കുകളും അവ തരിപ്പിക്കും.

100 വയസ്സ് കഴിഞ്ഞിട്ടും ഇപ്പോഴും കാർ ഓടിക്കുന്ന എസ്ബിഐ പെൻഷനേഴ്‌സ് അസോസിയേ ഷൻ മെമ്പർ സി.ഐ.ഫിലിപ്പിനെയും ആദ്യശ്രമത്തിൽ തന്നെ ഐ.എ.എസ് നേടിയ വിനീത് ലോഹി താക്ഷനെയും വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച അംഗങ്ങളെയും സമ്മേളനത്തിൽ ആദരിക്കും.
, സംസ്ഥാന പ്രസിഡന്റ് കെ. രാജീവൻ,സംസ്ഥാന ജനറൽ സെക്രട്ടറിഎ. ജയകുമാർ,
ജോസഫ് പാലയ്ക്കൽ, (അഖിലേന്ത്യ ഫെഡറേഷൻ ഗവേർണിംഗ് ബോഡിയംഗം )
ഹെൻറി ജോൺ, (സംഘാടക സമിതി ചെയർമാൻ )
കെ.എൻ. വിശ്വനാഥൻ നായർ, (സംഘാടക സമിതി ജനറൽ കൺവീനർ |
പി.എം. ജേക്കബ്, (സംഘാടകസമതി ജോയിൻ്റ് ജനറൽ കൺവീനർ)
വി.ആർ. ബാലകൃഷ്ണ‌ൻ നായർ, (പബ്ളിസിറ്റി കമ്മിറ്റി കൺവീനർ ) എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.