play-sharp-fill
കുമരകത്തെ പോത്ത് വീണ്ടും റോഡിൽ തന്നെ: തളയ്ക്കാൻ ആരുണ്ട്? പോത്തിടിച്ചു പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനായ പോലിസ് ഉദ്യോഗസ്ഥൻ ഇപ്പോഴും ഗുരുതരാവസ്ഥയിൽ കഴിയുന്നു.

കുമരകത്തെ പോത്ത് വീണ്ടും റോഡിൽ തന്നെ: തളയ്ക്കാൻ ആരുണ്ട്? പോത്തിടിച്ചു പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനായ പോലിസ് ഉദ്യോഗസ്ഥൻ ഇപ്പോഴും ഗുരുതരാവസ്ഥയിൽ കഴിയുന്നു.

 

കോട്ടയം : പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല എന്നു പറഞ്ഞതു പോലെയാണ് ഇപ്പോ കുമരകത്തെ സ്ഥിതി.

കുമരകം റോഡിൽ നാൽക്കാലികൾ കാരണം ഉണ്ടായിട്ടുള്ള വാഹനാപകടങ്ങൾക്ക് കണക്കില്ല. ഇരുചക്രവാഹനങ്ങളും കാർ ഉൾപ്പടെയുള്ള മറ്റു പല വാഹനങ്ങളും രാത്രികാലങ്ങളിൽ പോത്തു കാരണം അപകടത്തിൽ പെട്ടിട്ടുണ്ട്.


ഇരു ചക്രവാഹനം പോത്തുമായി കൂട്ടിയിടിച്ച് ഒരാഴ്ച മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പാേലീസ് ഉദ്യോഗസ്ഥൻ ഇപ്പോഴും അത്യാസന്ന നിലയിലാണ്. ഈ അപകടം നടന്നിട്ടു പോലും റോഡരികിൽ പോത്തിനേയും പശുക്കളേയും വീണ്ടും കെട്ടി വളർത്തുന്നത് വർധിച്ചു വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പല സുപ്രധാന കേസുകൾക്കും തുമ്പുണ്ടാക്കിയ പോലീസ് നായ്ക്കളെ പരിശീലിപ്പിക്കുന്ന ഡോഗ് സ്ക്വാഡിലെ മിടുമിടുക്കനായ ഉദ്യോഗസ്ഥൻ ഗുരുതരമായി പരുക്കേറ്റിട്ടും തങ്ങളൊന്നും അറിഞ്ഞതുമില്ല, കണ്ടും ഇല്ല എന്ന ഭാവമാണ് നിയമപാലകർക്ക്. കുമരകം പെട്രാേൾ പമ്പിനും രണ്ടാം കലുങ്കിനും ഇടയിലാണ് നാൽക്കാലി ശല്യം കൂടുതൽ.

പാേത്തുകൾക്ക് ബുദ്ധിയും ബോധവുമില്ലെന്നാണ് ധാരണ, അവയെ വളർത്തുന്നവർക്കും നിയന്ത്രിക്കേണ്ടവർക്കും ബോധമില്ലാതായാൽ പാവം യാത്രക്കാർ ഇനിയും അപകടത്തിൽപ്പെട്ടു കൊണ്ടേയിരിക്കും.

കുമരകത്ത് ഇന്നു വീണ്ടും പോത്തിനെ വഴിയരികിൽ കെട്ടിയിരിക്കുകയാണ്.
പോത്തിനെ തളയ്ക്കാൻ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് കുമരകത്തുകാർ .