ബ്യൂട്ടി പാർലർ ഉടമയെ സ്ഥാപനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ബ്യൂട്ടി പാർലർ ഉടമയെ സ്ഥാപനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശിയായ ഷീല(55) ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കമുണ്ട്.

ബ്യൂട്ടി പാർലറിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന്‍ സെന്ററിലെ വിദ്യാർഥികള്‍ ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്നു ഇന്നലെ വൈകിട്ട് കെട്ടിട ഉടമയെ അറിയിക്കുകയായിരുന്നു. അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു വാതിൽ. തമ്പാനൂര്‍ പൊലീസ് സ്ഥലത്തെത്തി വാതിലിന്റെ പൂട്ടുതകര്‍ത്താണ് അകത്തുകയറിയപ്പോഴാണ് മൃതദേഹം കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ ഇവിടെ സ്ഥാപനം നടത്തുകയായിരുന്നുഷീല. ഇവർക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നതായാണ് വിവരം. ഏതാനും നാളുകളായി പുറത്തുകാണാനില്ലായിരുന്നെന്ന് സമീപത്തുള്ള സ്ഥാപന ഉടമകള്‍ പറയുന്നു.