
കോട്ടയം ചാലുകുന്നിൽ കേബിൾ പൊട്ടി വഴിയിൽകിടക്കുന്നു: അധികൃതർ തിരിഞ്ഞു നോക്കുന്നില്ല:വാഹനങ്ങൾ ഓടിക്കുന്നവർ ശ്രദ്ധിക്കുക…..!
കോട്ടയം: ചാലുകുന്ന് കവലയിലെ കേബിൾപൊട്ടൽ തുടർക്കഥയാവുന്നു. ഇന്നു രാവിലെ ഇവിടെ കേബിൾ പൊട്ടി റോഡിനു കുറുകെ കിടക്കുകയാണ്. വഴിയാത്രക്കാരും വാഹനങ്ങളും കേമ്പിളിനുമുകളിലൂടെയാണ്
സഞ്ചരിക്കുന്നത്. എന്നിട്ട് അധികൃതർ ഉണർന്നിട്ടില്ല. ഒരാഴ്ചക്കുള്ളിൽ ഇത് രണ്ടാം തവണയാണ് കേബിൾ പൊട്ടുന്നത്.
ചാലുകുന്നിൽ നിന്ന് ചുങ്കം ഭാഗത്തേക്ക് തിരിയുന്നിടത്താണ് സ്ഥിരമായി കേബിൾ പൊട്ടുന്നത്. പൊട്ടിയ കേബിൾ ദേശാഭിമാനി ജംഗ്ഷൻ
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരെ റോഡരികിൽ വീണു കിടപ്പുണ്ട്.
കഴിഞ്ഞ ദിവസം കേബിൾ പൊട്ടിയത് വാഹനങ്ങൾക്ക് കുരുക്കായിരുന്നു. ട്രാഫിക് പോലീസ് സ്ഥലത്തു നിന്നാണ് വാഹനങ്ങളെ നിയന്ത്രിച്ചത്. അമിതമായി ലോഡ്കയറ്റി വരുന്ന വാഹനങ്ങളാണ് റോഡിനു കുറുകെ
കിടക്കുന്ന കേബിൾ പൊട്ടിക്കുന്നത്. തുടർന്ന് തിരിഞ്ഞു പോലും നോക്കാതെ വാഹനം ഓടിച്ചു പോവുകയും ചെയ്യും. പിന്നാലെ വരുന്ന വാഹനങ്ങൾക്ക് അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നു കരുതി കേബിൾ സുരക്ഷിതമാക്കാതെ ഇടിച്ച വാഹനം ഓടിച്ചു പോകും.