ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച്‌ പരമാധ്യക്ഷൻ മോര്‍ അത്തനാസിയോസ് യോഹാൻ മെത്രാപ്പൊലീത്ത അന്തരിച്ചു; അന്ത്യം ഡലാസില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ; അടിയന്തര ചികിത്സ നല്‍കിയെങ്കിലും രണ്ട് തവണ ഹൃദയാഘാതം ഉണ്ടായത് മരണത്തിനിടയാക്കി

Spread the love

തിരുവല്ല: അമേരിക്കയിലെ ഡാളസിലെ ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചർച്ച്‌ കാമ്ബസിന് സമീപമുള്ള റോഡില്‍ വച്ച്‌ വാഹനം ഇടിച്ച്‌ ഗുരുതര പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചർച്ച്‌ പരമാധ്യക്ഷൻ മോർ അത്തനാസിയോസ് യോഹാൻ അന്തരിച്ചു.

video
play-sharp-fill

അടിയന്തര ചികിത്സ നല്‍കിയെങ്കിലും രണ്ട് തവണ ഹൃദയാഘാതം ഉണ്ടായതോടെയാണ് യോഹാന്റെ മരണം. നേരത്തെ ശസ്ത്രക്രിയ വിജയമായിരുന്നുവെന്നും ആന്തരിക രക്തസ്രാവം തടയാൻ കഴിഞ്ഞുവെന്നും സഭയുടെ പിആർഓ ഫാ. സിജോ പന്തപ്പള്ളില്‍ അറിയിച്ചു. എന്നാല്‍, ഹൃദയാഘാതമാണ ്‌അദ്ദേഹത്തിന്റെ ജീവനെടുത്തതെന്ന് സഭാ അധികൃതർ വ്യക്തമാക്കി.

തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നിന്ന് നാലു ദിവസം മുൻപാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. സഭയുടെ കാമ്ബസിനുള്ളിലാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. സഭയുടെ കാമ്ബസിനുള്ളിലാണ് അദ്ദേഹം പതിവായി പ്രഭാത സവാരി നടത്തുന്നത്. ഇന്നലെ മാത്രം അദ്ദേഹം കാമ്ബസിന് വെളിയിലെ റോഡിലൂടെ നടക്കാനിറങ്ങിയപ്പോഴാണ് അപകടം. അമേരിക്കൻ പ്രാദേശിക സമയം 6.45 നാണ് അപകടം നടന്നത്. ഡാളസിലെ മെത്താഡ്‌സ് ആശുപത്രിയില്‍ ;്രപവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിലീവേഴ്സ് ഈസ്റ്റേണ്‍ ചർച്ചിന്റെ ടെക്സാസിലെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന കാമ്ബസാണ് സാധാരണഗതിയില്‍ പ്രഭാതസവാരിക്കായി അദ്ദേഹം തിരഞ്ഞെടുക്കുക. എന്നാല്‍ ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കായി കാമ്ബസിന് പുറത്തേക്കാണ് പോയത്. അജ്ഞാത വാഹനാണ് ഇടിച്ചത്.