
റീ കോണ്‍ക്രീറ്റിംഗ് ഫലം കണ്ടില്ല; വണ്ടിപ്പെരിയാർ പുതിയ പാലത്തിലെ കോണ്‍ക്രീറ്റ് കമ്പി വീണ്ടും ഇളകിയത് അപകടം വരുത്തുന്നു; വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാൻ സാധ്യത
പീരുമേട്: കൊല്ലം -തേനി ദേശീയ പാതയില്‍ വണ്ടിപ്പെരിയാർ പുതിയ പാലത്തിലെ കോണ്‍ക്രീറ്റ് കമ്പി വീണ്ടും ഇളകിയത് അപകടം വരുത്തുന്നു.
പാലത്തിലെ കെണി തിരിച്ചറിയാതെ പോകുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാൻ സാദ്ധ്യതയേറി.
പാലത്തിലെ കോണ്‍ക്രീറ്റ് കമ്പികള്‍ ഇളകിയത് സംബന്ധിച്ച് നിരവധി പരാതികള്‍ ദേശീയപാത അധികൃതർക്ക് ലഭിച്ചതിനെത്തുടർന്ന് അധികൃതർ ഇടപെട്ട് പാലത്തിനു മുകളില്‍ റീ കോണ്‍ക്രീറ്റ് ചെയ്താണ് പരിഹരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇതിന്റെ പ്രയോജനം ഏറെക്കാലം നീണ്ടുനിന്നില്ല. അപകട കെണിക്ക് പരിഹാരമായി ചെയ്ത കോണ്‍ക്രീറ്റിലെ സ്പാൻ ആംഗ്ലേയർ കമ്പി കോണ്‍ക്രീറ്റ് ചെയ്ത് ആറുമാസം കഴിഞ്ഞപ്പോഴേക്കും വീണ്ടും ഇളകുകയായിരുന്നു.
Third Eye News Live
0