video
play-sharp-fill

കടലിൽ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാർത്ഥിയെ കാണാതായി ; തിരച്ചില്‍  ഊര്‍ജിതമാക്കി വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ്

കടലിൽ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാർത്ഥിയെ കാണാതായി ; തിരച്ചില്‍ ഊര്‍ജിതമാക്കി വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ്

Spread the love

തിരുവനന്തപുരം : പള്ളിത്തുറ ബീച്ചില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാർത്ഥിയെ കാണാതായി. ആറ്റിപ്ര  പുതുവല്‍ പുരയിടം പള്ളിത്തുറ വീട്ടിലെ മെല്‍വിനെ (17 )നെയാണ് കാണാതായത്. കടലിൽ കുളിക്കാനിറങ്ങിയപ്പോൾ വിദ്യാർത്ഥി അടിയൊഴുക്കിൽപ്പെടുകയായിരുന്നു. കണ്ടെത്തുന്നതിനായുള്ള നടപടികള്‍ ഊർജിതമാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.

വിഴിഞ്ഞം കോസ്റ്റല്‍ പൊലീസിന്റെ ഒരു ബോട്ടും മറൈൻ എൻഫോഴ്‌സ്മെന്റിന്റെ ഫയർ ആംബുലൻസ് ഉള്‍പ്പെടെ രണ്ട് ബോട്ടുകളും കോസ്റ്റ്ഗാർഡ് ഹെലികോപ്റ്ററും തിരച്ചില്‍ നടത്തുന്നതിനായുണ്ട്.

ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍ സംഭവസ്ഥലം സന്ദർശിച്ചു. ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ, തഹസില്‍ദാർ എന്നിവർ സ്ഥലത്ത് നേരിട്ടെത്തി തിരച്ചിലിന് നേതൃത്വം നല്‍കി വരുന്നു. പൊലീസും, മറൈൻ എൻഫോഴ്സ്മെന്റും സ്ഥലത്തു ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group