കോട്ടയം കെഎസ്ആർടിസി ടേക്ക് ഓവർ സർവീസ് മുടങ്ങി

കോട്ടയം കെഎസ്ആർടിസി ടേക്ക് ഓവർ സർവീസ് മുടങ്ങി

ചങ്ങനാശേരി: കെഎസ്ആർടിസി ഡിപ്പോയിൽനിന്നുള്ള ടേക്ക് ഓവർ സർവീസ് മുടങ്ങുന്നതായി പരാതി. ചങ്ങനാശേരിയിൽ നിന്നു വൈകിട്ട് പുറപ്പെടുന്ന –കട്ടപ്പന, നെടുങ്കണ്ടം–പൊന്നാമല ടേക്ക് ഓവർ സർവീസ് കഴി‍ഞ്ഞ ദിവസം നടത്തിയില്ല. അടുത്തയിടെ 14,500 രൂപയോളം ദിവസവരുമാനം ഈ സർവീസിൽനിന്നു ലഭിച്ചിരുന്നു. നൂറുകണക്കിന് യാത്രക്കാരാണ് സർവീസിനെ ആശ്രയിച്ചിരുന്നത്. കെഎസ്ആർടിസി സർവീസ് മുടങ്ങിയതോടെ ഈ റൂട്ടിലോടിയ സ്വകാര്യ ബസിനു വൻതിരക്കായിരുന്നു.

 

ചങ്ങനാശേരി ഡിപ്പോയിൽനിന്നു വൈകിട്ട് 3.10നു പുറപ്പെടുന്ന മുരിക്കാശേരി സർവീസ്, 4.10നുള്ള മാവടി സർവീസും പലപ്പോഴും മുടങ്ങുന്നതായും സമയം തെറ്റി ഓടുന്നതായും പരാതിയുണ്ട്. ഇതുമൂലം ഈ റൂട്ടിൽ അതേ സമയത്ത് ഓടുന്ന സ്വകാര്യ ബസുകൾക്ക് വൻ തിരക്കാണ്. രാവിലെ 7.30ന് ഉണ്ടായിരുന്ന മുണ്ടക്കയം സർവീസും 12നുള്ള കട്ടപ്പന സർവീസും കോവിഡിനു ശേഷം പുനരാരംഭിച്ചിട്ടില്ലെന്നും യാത്രക്കാർ പറയുന്നു.