video
play-sharp-fill

മോഷണക്കുറ്റം ആരോപിച്ച്‌ പോലീസ് പിടികൂടി, ജയിലിൽ ക്രൂര മർദനം : അവസാനം കോടതി മോചിപ്പിച്ച യുവാവ് ആത്‍മഹത്യ ചെയ്തു

മോഷണക്കുറ്റം ആരോപിച്ച്‌ പോലീസ് പിടികൂടി, ജയിലിൽ ക്രൂര മർദനം : അവസാനം കോടതി മോചിപ്പിച്ച യുവാവ് ആത്‍മഹത്യ ചെയ്തു

Spread the love

കൊല്ലം: മോഷണക്കേസില്‍ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കുകയും വർഷങ്ങള്‍ക്കു ശേഷം യഥാർഥ പ്രതി പിടിയിലായപ്പോള്‍ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത അഞ്ചല്‍ അഗസ്ത്യക്കോട് സ്വദേശി രതീഷ് ആത്മഹത്യ ചെയ്തു.

പോലീസിന്റെ മർദിച്ചതിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ രതീഷിന് ഉണ്ടായിരുന്നു. മാത്രമല്ല കേസ് നടത്തി സാമ്പത്തിക നഷ്ടവും ഏറെയായിരുന്നു. ഈ മനോവിഷമം രതീഷിനു താങ്ങാനായില്ലെന്നു കുടുംബാംഗങ്ങള്‍ പറയുന്നു.

അഞ്ചല്‍ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രതീഷിനെ 2014 സെപ്റ്റംബറിലാണ്, ടൗണിലെ മെഡിക്കല്‍ സ്റ്റോറില്‍ കവർച്ച നടത്തിയെന്നാരോപിച്ച്‌, പൊലീസ് അറസ്റ്റ് ചെയ്തത് . കൊടിയ മർദനം സഹിക്കാതെ രതീഷ് സെല്ലില്‍ തളർന്നു വീണിരുന്നു. .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തട്ടിക്കൂട്ടിയ തെളിവുകള്‍ ഹാജരാക്കി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. രഹസ്യഭാഗങ്ങളില്‍ മുളക് അരച്ചു തേച്ചു. ബോധം കെടുന്നതുവരെ തല്ലി. ആഹാരവും വെള്ളവും കൊടുക്കാതെ വിഷമിപ്പിച്ചു. ചെയ്യാത്ത കുറ്റം സമ്മതിച്ച്‌ ഒപ്പിട്ടു കൊടുത്തതോടെ തല്ലു നിർത്തി. ഇതിനിടെ തെളിവെടുപ്പിന് എന്ന പേരില്‍ കണ്ണൂർ, മലപ്പുറം ജില്ലകളില്‍ കൊണ്ടുപോയി. മാസങ്ങളോളം ജയിലില്‍‍ കഴിയേണ്ടിവന്നു.

ഇതിനിടെ, 2020 തിരുവനന്തപുരം കാരക്കോണം സ്വദേശിയായ ഒരാളെ മറ്റൊരു കേസില്‍ പിടികൂടിയപ്പോള്‍ അഞ്ചല്‍ ടൗണിലെ മെഡിക്കല്‍ സ്റ്റോറില്‍ നടത്തിയ മോഷണവും അയാള്‍ വെളിപ്പെടുത്തി. ഇതോടെ രതീഷിനെ കോടതി മോചിപ്പിച്ചു.