video
play-sharp-fill

നെഞ്ചുവേദനയെ തുടര്‍ന്ന് നടൻ സായാജി ഷിൻഡേ ആശുപത്രിയിൽ; ആൻജിയോപ്ലാസ്റ്റി ചെയ്തു

നെഞ്ചുവേദനയെ തുടര്‍ന്ന് നടൻ സായാജി ഷിൻഡേ ആശുപത്രിയിൽ; ആൻജിയോപ്ലാസ്റ്റി ചെയ്തു

Spread the love

സ്വന്തം ലേഖകൻ

നടൻ സായാജി ഷിൻഡേയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്, തെലുങ്ക്, മലയാളം, ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്ര​ദ്ധിക്കപ്പെട്ട നടനാണ് സായാജി ഷിൻഡേ. മഹാരാഷ്ട്രയിലെ സാത്തറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. താരം സുഖം പ്രാപിച്ചുവരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖബാധിതനായിരുന്നു സായാജി ഷിൻഡേ. നെഞ്ചുവേദന അനുഭവിച്ചതിനെ തുടർന്ന് അദ്ദേഹത്തെ കുടുംബം സാത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ അദ്ദേഹത്തിൻ്റെ ഹൃദയത്തിലേക്കുള്ള ധമനികളിൽ 99 ശതമാനം തടസ്സങ്ങളുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. തുടർന്നാണ് ആൻജിയോപ്ലാസ്റ്റി ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ സുഖം പ്രാപിച്ചുവരികയാണെന്ന് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിഡിയോയിൽ സായാജി ഷിൻഡേ പറയുന്നു. അതേസമയം അടുത്ത രണ്ട് ദിവസത്തിനുള്ളിൽ താരത്തെ ഡിസ്ചാർജ് ചെയ്യാമെന്നാണ് ഡോക്ടർമാർ പ്രതീക്ഷിക്കുന്നത്.