രേഖകളില്ലാതെ 98 സിം കാര്‍ഡുകൾ യാത്രക്കാരനിൽ നിന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഫ്ളെയിങ്ങ് സ്‌കോഡ് പിടികൂടി

Spread the love

 

കൽപ്പറ്റ: രേഖകളില്ലാതെ കാറിൽ കൊണ്ടു പോവുകയായിരുന്ന  98. സിം കാർഡുകൾ ഇലക്ഷൻ കമ്മീഷൻ ഫ്ളെയിങ് സ്കോഡ് പിടികൂടി.

തൊണ്ടര്‍നാട്ടിലെ വാളാംതോട്ടില്‍ വാഹന പരിശോധന നടത്തുന്ന സമയത്താണ് രേഖകളില്ലാത്ത സിം കാര്‍ഡുകള്‍ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിച്ചെടുത്ത സിം കാര്‍ഡുകള്‍ പൊലീസിന് കൈമാറിയെന്നും ഫ്ളെയിങ്ങ് സ്‌കോഡ് അറിയിച്ചു.

മുത്തങ്ങ ചെക്ക് പോസ്റ്റില്‍ സ്റ്റാറ്റിക് സര്‍വെലൈന്‍സ് ടീം നടത്തിയ പരിശോധനയില്‍ കെഎസ്ആര്‍ടിസി ബസ്  യാത്രക്കാരനില്‍ നിന്നും രേഖകളില്ലാതെ കൊണ്ടു വരികയായിരുന്ന ഒരു ലക്ഷം രൂപയും കല്ലോടിയില്‍ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കാറില്‍ നിന്ന് 2,21,710 രൂപയും പിടികൂടിയെന്ന് പരിശോധന സംഘം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group