video
play-sharp-fill

ഇടമലക്കുടിയില്‍ നാശം വിതച്ച്‌ കാട്ടാനക്കൂട്ടം; റേഷൻ കടയും തൊട്ടു ചേർന്നുള്ള പലചരക്കു കടയും തകർത്തു; തെങ്ങ് കടപുഴക്കിയെറിഞ്ഞു; ഭീതിയിലായി ജനങ്ങൾ

ഇടമലക്കുടിയില്‍ നാശം വിതച്ച്‌ കാട്ടാനക്കൂട്ടം; റേഷൻ കടയും തൊട്ടു ചേർന്നുള്ള പലചരക്കു കടയും തകർത്തു; തെങ്ങ് കടപുഴക്കിയെറിഞ്ഞു; ഭീതിയിലായി ജനങ്ങൾ

Spread the love

മൂന്നാർ: ഇടമലക്കുടിയില്‍ കാട്ടാനകളുടെ ആക്രമണം.

ഏഴ് ആനകള്‍ അടങ്ങുന്ന സംഘമാണ് നാശം വിതച്ചത്. ഇടമലക്കുടിയിലെ സൊസൈറ്റിക്കുടിയില്‍ സ്ഥിതി ചെയ്യുന്ന റേഷൻ കടയും തൊട്ടു ചേർന്നുള്ള പലചരക്കു കടയും കാട്ടാനകള്‍ തകർത്തു.

വാതിലുകള്‍ ജനലുകളും തകർത്ത് ഭക്ഷണ വസ്തുക്കള്‍ വലിച്ച്‌ പുറത്തേക്കിട്ടു.
തൊട്ടടുത്തുള്ള തെങ്ങ് കടപുഴക്കിയെറിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി ഏഴോടെ എത്തിയ കാട്ടാനകള്‍ മണിക്കൂറുകള്‍ക്കു ശേഷമാണ് മടങ്ങാൻ കൂട്ടാക്കിയത്. കടകള്‍ക്കു സമീപത്തായി തന്നെയായി നിരവധി വീടുകളുമുണ്ട്. ഇടമലക്കുടിയിലെ എല്ലാ കുടികളിലേക്കുമുള്ള ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന കടയാണ് തകർത്തത്.

കാട്ടാനക്കൂട്ടം ഭക്ഷണ വസ്തുക്കള്‍ കഴിക്കുന്ന പതിവ് തുടർന്നാല്‍ കുടിനിവാസികള്‍ വെട്ടിലാവും. പ്രദേശത്ത് ഒറ്റ തിരിഞ്ഞുള്ള കാട്ടാനകളുടെ ശല്യം ഉണ്ടായിരുന്നുവെങ്കിലും ഇതാദ്യമാണ് കൂട്ടം ചേർന്ന് എത്തിയ കാട്ടാനക്കൂട്ടം കടകള്‍ തകർക്കുന്നത്.