video
play-sharp-fill

പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു; മാതാവിന് 55,000 രൂപ പിഴ ചുമത്തി പൊലീസ്

പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു; മാതാവിന് 55,000 രൂപ പിഴ ചുമത്തി പൊലീസ്

Spread the love

തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചതിന് ആർ.സി ഉടമയായ മാതാവിന് പൊലീസ് 55,000 രൂപ പിഴ ചുമത്തി.

കാക്കാഞ്ചാലിലെ പുതിയകത്ത് വീട്ടില്‍ പി. റഹ്‌മത്തിനാണ് (41)പിഴ ചുമത്തിയത്.

റഹ്മത്തിന്റെ 14 വയസ്സുള്ള മകൻ കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് 12.15 ഓടെ കാക്കാഞ്ചാലില്‍നിന്ന് സ്‌കൂട്ടർ കാല്‍നടയാത്രക്കാർക്ക് അപകടം വരുത്തുന്ന രീതിയില്‍ ഓടിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന് ട്രാഫിക് എസ്.ഐ ഷിബു എഫ്. പോളിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർ.സി ഉടമ റഹ്മത്താണെന്ന് കണ്ടതിനെത്തുടർന്നാണ് അരലക്ഷം രൂപ പിഴയും ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് അയ്യായിരം രൂപ പിഴയുമുള്‍പ്പെടെ 55,000 രൂപ അടക്കാൻ നിർദേശിച്ചത്.