play-sharp-fill
വാഗമണ്ണില്‍ ഉടമസ്ഥര്‍ ഇല്ലാത്ത സമയത്ത് സമൂഹവിരുദ്ധര്‍ വീട്ടുപകരണങ്ങള്‍ തീയിട്ടുനശിപ്പിച്ചു; അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയും ആറുപവന്റെ സ്വര്‍ണവും കവര്‍ന്നു; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

വാഗമണ്ണില്‍ ഉടമസ്ഥര്‍ ഇല്ലാത്ത സമയത്ത് സമൂഹവിരുദ്ധര്‍ വീട്ടുപകരണങ്ങള്‍ തീയിട്ടുനശിപ്പിച്ചു; അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയും ആറുപവന്റെ സ്വര്‍ണവും കവര്‍ന്നു; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ഉപ്പുതറ: വാഗമണ്ണില്‍ വട്ടപ്പതാലിനുസമീപം ഉടമസ്ഥർ ഇല്ലാത്ത സമയത്ത് വീടിന്റെ വാതില്‍ തകർത്ത് ഉള്ളില്‍ കയറിയ സമൂഹവിരുദ്ധർ വീട്ടുപകരണങ്ങള്‍ തീയിട്ടുനശിപ്പിച്ചതായി പരാതി.

വീട്ടുപകരണങ്ങളെല്ലാം തീയിട്ടു നശിപ്പിച്ചു. വാഗമണ്‍ പുത്തൻവീട്ടില്‍ എസ്.സിജിമോന്റെ വീട്ടില്‍ തിങ്കളാഴ്ച രാത്രിയിലാണ് അക്രമം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയും ആറുപവന്റെ സ്വർണവും കവർന്നതായി പരാതിയുണ്ട്.

സിജിമോനും ഭാര്യയും രണ്ടുമക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി ഏഴോടെ സിജിമോനും കുടുംബവും തറവാട് വീട്ടിലേക്കുപോയ സമയത്താണ് ആക്രമണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രിയില്‍ വീടിനുള്ളില്‍ എന്തൊക്കെയോ ശബ്ദം കേട്ടതായി ചൊവ്വാഴ്ച രാവിലെ സമീപവാസി പറഞ്ഞപ്പോഴാണ് സിജിമോൻ വിവരം അറിഞ്ഞത്. പ്രധാനവാതിലും ജനലുകളും തകർത്തിട്ടുണ്ട്. അലമാരയും കട്ടിലും മേശയും അടക്കം കത്തി നശിച്ചു.

ഫ്രിഡ്ജ്, വാഷിങ് മെഷീൻ, ടി.വി, അടക്കമുള്ള ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും തീപിടിച്ചു. വാഷ് ബേസിനും മറ്റും അടിച്ചുതകർത്തു.

വീടിന് പുറത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി. തകർത്ത ശേഷമാണ് അക്രമികള്‍ അകത്തുകയറിയത്. വാതിലും, ജനലും തകർത്ത ഭാഗത്ത് രക്തം കിടപ്പുണ്ട്. അഞ്ചു ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടെന്ന് ഉടമ പറഞ്ഞു.

സിജിമോന്റെ പരാതിയില്‍ വാഗമണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച ഉച്ചയോടെ ഫോറൻസിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. സിഐ. എൻ.ജി. വിനോദ്, എസ്‌ഐ.മാരായ എ.എസ്. ബിജു, ജോസഫ് തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.