video
play-sharp-fill

ചികിത്സ തേടി എത്തുന്നവരെ വേഗം മടക്കി അയക്കുന്നു; ആള്‍ക്കൂട്ടങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ രോഗം പകരാൻ സാധ്യത; കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ മുണ്ടിനീര് രോഗം വ്യാപകമാകുന്നു; കോലഞ്ചേരിയില്‍ ജ‌നങ്ങള്‍ ആശങ്കയില്‍

ചികിത്സ തേടി എത്തുന്നവരെ വേഗം മടക്കി അയക്കുന്നു; ആള്‍ക്കൂട്ടങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ രോഗം പകരാൻ സാധ്യത; കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ മുണ്ടിനീര് രോഗം വ്യാപകമാകുന്നു; കോലഞ്ചേരിയില്‍ ജ‌നങ്ങള്‍ ആശങ്കയില്‍

Spread the love

കോലലഞ്ചേരി: കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ മുണ്ടിനീര് രോഗം വ്യാപകമാകുന്നു.

വിവിധ സ്കൂളുകളില്‍ മുണ്ടിനീര് ബാധിച്ചെത്തുന്ന കുട്ടികളുടെ എണ്ണം കൂടിയതോടെ അദ്ധ്യാപകരും ആശങ്കയിലാണ്. രോഗം ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സ തേടുന്നവരെ എത്രയും വേഗം മടക്കി അയക്കുകയാണ് ചെയ്യുന്നത്.

ആള്‍ക്കൂട്ടങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ രോഗം പകരാൻ സാദ്ധ്യത കൂടുതലാണ്. വായുവിലൂടെ പകരുന്ന രോഗം ഉമിനീർ ഗ്രന്ഥികളെയാണ് ബാധിക്കുന്നത്. മിക്‌സോ വൈറസ് പരൊറ്റിഡൈ റ്റിസ് വൈറസാണ് രോഗ കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ചു മുതല്‍ 15 വയസ് വരെയുള്ള കുട്ടികളെയാണ് രോഗം കൂടുതല്‍ ബാധിക്കുന്നതെങ്കിലും മുതിർന്നവർക്കും ബാധിക്കുന്നുണ്ട്. കുട്ടികളേക്കാള്‍ ഗുരുതരമാകുന്നത് മുതിർന്നവരിലാണ്. സാധാരണയായി ഒന്നു മുതല്‍ രണ്ട് ആഴ്ചകള്‍ കൊണ്ട് രോഗം ഭേദമാകാറുണ്ട്

പകരുന്നതെപ്പോള്‍

രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുതിനു തൊട്ടു മുമ്ബും വീക്കം കണ്ടു തുടങ്ങിയ ശേഷം 4 മുതല്‍ 6 ദിവസം വരെയാണ് സാധാരണയായി പകരുന്നത്. വായുവിലൂടെ പകരുന്ന രോഗം സാധാരണയായി ചുമ, തുമ്മല്‍, മൂക്കില്‍ നിന്നുള്ള സ്രവങ്ങള്‍, രോഗമുള്ളവരുമായുള്ള സമ്ബർക്കം എന്നിവയിലൂടെയാണ് പകരുന്നത്.

ലക്ഷണങ്ങള്‍

ചെറിയ പനിയും തലവേദനയും ആണ് പ്രാരംഭ ലക്ഷണങ്ങള്‍.

ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്.

ഇത് മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും.

വായ തുറക്കുതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം നേരിടും.

വിശപ്പില്ലായ്മയും ക്ഷീണവും ആണ് മറ്റു ലക്ഷണങ്ങള്‍

ശ്രദ്ധിക്കാൻ

പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് ചികിത്സിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം. പ്രത്യേക ശ്രദ്ധ പുലർത്തിയില്ലെങ്കില്‍ തലച്ചോർ, വൃഷണം, അണ്ഡാശയം, ആഗ്‌നേയ ഗ്രന്ഥി, പ്രോസ്‌ട്രേറ്റ് എന്നീ ശരീര ഭാഗങ്ങളെ ബാധിക്കും. തലച്ചോറിനെ ബാധിച്ചാല്‍ എൻസഫലൈറ്റിസ് അവസ്ഥയിലേക്കെത്തി മരണത്തിലേക്ക് വരെ നയിക്കും.

രോഗം തിരിച്ചറിയുമ്ബോഴേക്കും മറ്റു പലരിലേക്കും പകർന്നിരിക്കും എന്നതിനാല്‍ മുണ്ടിനീര് പകരുന്നത് നിയന്ത്റിക്കാൻ ബുദ്ധിമുട്ടാണ്.

പൂർണമായും അസുഖം മാറുന്നത് വരെ വീട്ടില്‍ വിശ്രമിക്കുക.

രോഗികളുമായുള്ള സമ്ബർക്കം ഒഴിവാക്കുക.

രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടുന്നത് പൂർണമായും ഒഴിവാക്കുക.

രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കുക.

രോഗ നിയന്ത്റണത്തിന് പ്രതിരോധ കുത്തിവയ്പ് ലഭ്യമാണ്.