video
play-sharp-fill

മാസം വെറും ആയിരം രൂപയ്ക്ക് സുരക്ഷിതമായി ഇനി കോട്ടയത്ത് താമസിക്കാം ; മുട്ടമ്പലത്തെ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തന സജ്ജമായി

മാസം വെറും ആയിരം രൂപയ്ക്ക് സുരക്ഷിതമായി ഇനി കോട്ടയത്ത് താമസിക്കാം ; മുട്ടമ്പലത്തെ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തന സജ്ജമായി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജോലി ചെയ്യുന്ന വനിതകള്‍ക്ക് തുച്ഛമായ തുകയ്ക്ക് സുരക്ഷിതമായി ഇനി കോട്ടയത്ത് താമസിക്കാം. ഇതിനായി മുട്ടമ്പലത്തെ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തന സജ്ജമായി. ആയിരം രൂപയാണ് മാസവാടക.

സര്‍ക്കാര്‍,എയ്ഡഡ്, അണ്‍എയ്ഡഡ്, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന വനിതകള്‍ക്കായാണ് പൊതുമരാമത്ത് വകുപ്പ് വിമെന്‍സ് ഹോസ്റ്റല്‍ പ്രവര്‍ത്തന സജ്ജമാക്കിയത്. 120 പേര്‍ക്കാണ് താമസസൗകര്യമുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ സ്ഥാപനങ്ങള്‍ വാടകയിനത്തില്‍ പിഴിയുന്ന സാഹചര്യത്തിലാണ് വനിതാ ജീവനക്കാര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഏറെ പ്രയോജനപ്പടുന്നത്. കുടുസു മുറിയില്‍ ആറായിരം രൂപ മുതല്‍ വാങ്ങിയാണ് സ്വകാര്യ ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്നത്. പേയിംഗ് ഗസ്റ്റായി താമസിക്കാനും സ്വന്തമായി വീട് വാടകയ്ക്ക് എടുത്ത് താമസിക്കാനും മാസം ഏഴായിരം രൂപയെങ്കിലുമാവും.

മുട്ടമ്പലത്തെ ഹോസ്റ്റലില്‍ ആയിരം രൂപ വാടകയും 2000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കണം. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം കോട്ടയം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കാണ് ചുമതല. ഫോണ്‍: 8086395150.

മുട്ടമ്പലത്ത് 3293 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ മൂന്നു നിലകളായി 4.20 കോടി രൂപ ചെലവിലാണ് ഹോസ്റ്റല്‍ സന്ദര്‍ശക മുറി, വാര്‍ഡന്‍, മേട്രണ്‍ എന്നിവര്‍ക്കുള്ള മുറികളും ഡൈനിംഗ് ഏരിയയും അടുക്കളയും സ്റ്റോറും ഒരുക്കിയിട്ടുണ്ട്. വായനമുറി, ഡോര്‍മിറ്ററി, റിക്രിയേഷന്‍ ഹാള്‍, ടോയ്ലറ്റ് ബ്ലോക്കുകള്‍ എന്നിവയുമുണ്ട്.