play-sharp-fill
മാത്യു കുഴൽനാടൻ എം.എൽ.എക്കും കോൺഗ്രസ് നേതാവ് മുഹമ്മദ് ഷിയാസിനും ജാമ്യം.

മാത്യു കുഴൽനാടൻ എം.എൽ.എക്കും കോൺഗ്രസ് നേതാവ് മുഹമ്മദ് ഷിയാസിനും ജാമ്യം.

 

കൊച്ചി: നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിൽ മാത്യു കുഴൽനാടൻ എം.എൽ.എക്കും കോൺഗ്രസ് നേതാവ് മുഹമ്മദ് ഷിയാസിനും ജാമ്യം.

നേരത്തേ ഇരുവർക്കും ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ആശുപത്രിയിൽ നിന്ന് മൃതദേഹം എടുത്തു കൊണ്ടുപോയതിനാണ് മാത്യു കുഴൽനാടൻ എംഎൽഎ ഉൾപ്പടെ കണ്ടാലറിയാവുന്ന 16 പേർക്കെതിരെ കേസ് എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയിൽ അക്രമം നടത്തൽ, മൃതദേഹത്തോട് അനാദരം എന്നീ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസ്.

റോഡ് ഉപരോധിച്ചതിനും ഡീൻ കുര്യാക്കോസ് എം പി, മാത്യു കുഴൽനാടൻ എംഎൽഎ അടക്കമുള്ളവർ പ്രതി പട്ടികയിലുണ്ട്