Spread the love

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തന്നെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പി സി ജോർജ്ജ്.

video
play-sharp-fill

ലോക്സഭയിലേക്ക് മത്സരിക്കുകയാണെങ്കില്‍ അത് പത്തനംതിട്ടയില്‍ നിന്നാകുമെന്നും അദ്ദേഹം പറഞ്ഞു. മറ്റെങ്ങും മത്സരിക്കാൻ താത്പര്യമില്ലെന്നും പി സി ജോർജ്ജ് വ്യക്തമാക്കി.

ലോക്സഭ സ്ഥാനാർഥിയായി ബി.ജെ.പി പരിഗണിക്കുന്നതില്‍ സന്തോഷമുണ്ട്. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട സീറ്റില്‍ മാത്രമേ മത്സരിക്കൂ. പത്തനംതിട്ട അല്ലാതെ മറ്റൊരു ലോക്സഭ മണ്ഡലം ബി.ജെ.പി നല്‍കിയാല്‍ ഉപദ്രവിക്കരുതെന്ന് പറയുമെന്നും പി.സി. ജോർജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ടക്കാർ തന്നെ വിജയിപ്പിച്ചാല്‍ ശബരിമല അയ്യപ്പന് വേണ്ടിയാകും പാർലമെൻറില്‍ ആദ്യം പ്രസംഗിക്കുകയെന്നും ബി.ജെ.പി നേതാവ് വ്യക്തമാക്കി. ശബരിമല തീർഥാടകരുടെ സുഖ സൗകര്യങ്ങള്‍ക്ക് വേണ്ടിയാവും സംസാരിക്കുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമല കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും വിശ്വാസികള്‍ക്ക് വരാനും പോകാനുമുള്ള സൗകര്യം ഒരുക്കണം. ശബരിമല വട്ടുതട്ടാനുള്ള സ്ഥലമല്ല. തുണി ഉടുക്കാത്ത പെണ്ണുങ്ങളെ കയറ്റാനുള്ള സ്ഥലവുമല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സമരം ചെയ്ത ആളാണ് താൻ.