Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോഴിക്കോട്:കുഞ്ഞിനെ തിരിച്ചു കിട്ടിയെങ്കിലും ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികളിലെ ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ 2 വര്‍ഷം പിന്നിട്ടിട്ടും നടപടികളില്ലാത്തതില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി അനുപമ എസ്.ചന്ദ്രൻ ഇന്നു നവകേരള സദസ്സിന്റെ സമാപന ദിവസം മുഖ്യമന്ത്രിക്കു പരാതി നല്‍കും.

ജന്മം നല്‍കിയ കുഞ്ഞിനെ മൂന്നാം നാള്‍ രക്ഷിതാക്കള്‍ തട്ടിക്കൊണ്ടുപോയെന്നാരോപിച്ചു മാസങ്ങള്‍ നീണ്ട നിയമ നടപടികളിലൂടെയും സമരത്തിലൂടെയും കുഞ്ഞിനെ സ്വന്തമാക്കിയാണ് നവകേരള സദസ്സില്‍ പരാതിയുമായി എത്തുന്നതെന്നു മുൻ എസ്‌ എഫ്‌ ഐ നേതാവു കൂടിയായ അനുപമ പറഞ്ഞു.കോഴിക്കോട്ട് സബാള്‍ട്ടേണ്‍ ഇന്ത്യ ‘ചായല്‍’ ഫെസ്റ്റില്‍ ദണ്ഡനീതി ഫെമിനിസം സംവാദത്തില്‍ പങ്കെടുക്കാനെത്തിയതാണ് അനുപമ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിനും വ്യാജ രേഖ നിര്‍മാണം, പിതൃത്വം തെളിയിക്കുന്നതില്‍ വന്ന വീഴ്ച എന്നിവ സംബന്ധിച്ചും പേരൂര്‍ക്കട പൊലീസില്‍ നല്‍കിയ പരാതിയില്‍ തുടര്‍ നടപടിയില്ല. കുഞ്ഞിനെ ദത്തു നല്‍കിയതിലെ നിയമ ലംഘനം, നോട്ടറി അഭിഭാഷകര്‍ വിവിധ രേഖകളില്‍ നടത്തിയ കൃത്രിമങ്ങള്‍, കുഞ്ഞിനെ തിരിച്ചു കിട്ടിയശേഷം സര്‍ക്കാര്‍ നടപടി ആവശ്യപ്പെട്ടു വിവരാവകാശ രേഖ ആവശ്യപ്പെട്ടതില്‍ റിപ്പോര്‍ട്ട് നല്‍കാതിരിക്കല്‍ തുടങ്ങിയവയും ശേഷിക്കുന്നു. ഒന്നിലും നടപടി ഇല്ലെന്നാണ് അനുപമ പറയുന്നത്.

ജാതിയുടെ പേരില്‍ ഒരു സംസ്ഥാനം സ്ത്രീയെ ദുര്‍ബലയാക്കുന്നതിന്റെ ഇരയാണ് താൻ. സംസ്ഥാനം ചൈല്‍ഡ്ഫ്രണ്ട്‌ലി – വിമൻഫ്രണ്ട്‌ലി ആകണമെങ്കില്‍ ഇനിയും എത്രയോ ആഴത്തില്‍ പ്രവര്‍ത്തിക്കണം. എന്റെ പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും സിഡബ്ല്യുസിക്കും നല്‍കിയിട്ടും 6 മാസം കഴിഞ്ഞാണ് അന്നു പൊലീസ് എഫ്‌ഐആര്‍ പോലും രേഖപ്പെടുത്തിയത്. 3 ദിവസം കൊണ്ടു ഡിഎൻഎ ടെസ്റ്റ് നടത്തി ഫലം അറിയാമെന്നിരിക്കെ 9 മാസം കാത്തു നില്‍ക്കേണ്ട അവസ്ഥയാണ് കേരളത്തില്‍. ഒടുവില്‍ ഒരു പിടിവളളിയുമില്ലാതെ വന്നപ്പോഴാണ് 14 ദിവസം സമരം ചെയ്തത്. സുരക്ഷ നല്‍കേണ്ടവര്‍ തന്നെ പീഡിപ്പിക്കുന്ന സ്ത്രീകള്‍ക്ക് മാതൃകയാണ് ഇന്നു ഞാൻ”- അനുപമ പറഞ്ഞു.