Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസ് എടുത്തതില്‍ എന്താണ് പുതുമയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ച നവ കേരള ബസിനെതിരെ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടന നടത്തിയ ഷൂ ഏറ് സമരം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ നടപടി എടുത്തതിലാണ് ഗവര്‍ണറുടെ ചോദ്യം.മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലാത്തത് മിണ്ടിയാല്‍ കേസ് പതിവല്ലെയെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും ആരെങ്കിലും പറഞ്ഞാല്‍ കേസ് എടുക്കുന്നത് പതിവാണ്. എല്ലാ സെക്യൂരിറ്റി പരിശോധനയും കഴിഞ്ഞ് കയറിയ വിമാനത്തിനുള്ളില്‍പോലും അദ്ദേഹത്തിന് ഇഷ്ടമില്ലാത്തത് പറഞ്ഞതിന് സെക്ഷൻ 307 (വധശ്രമം) ചുമത്തി കേസ് എടുത്തിട്ടുണ്ടല്ലോ എന്ന് ഗവര്‍ണര്‍ ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ ആഴ്ച ചാൻസലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് എതിരെ നടന്ന എസ്‌എഫ്‌ഐ സമരത്തെ പരാമര്‍ശിച്ച്‌ ബാനറുകള്‍ ആര്‍ക്കും ഉയര്‍ത്താമെന്നും എന്നാല്‍ ആ ബാനറുകള്‍ക്ക് പോലീസ് കാവല്‍ നിന്നതിനെയാണ് താൻ എതിര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസിന്റെ മികവില്‍ സംശയമില്ലെന്നും ഇത്തരം പ്രവൃത്തികള്‍ പോലീസിനെക്കൊണ്ട് ചെയ്യിക്കുന്നതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവകേരള ബസിനെതിരെ കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ ഷൂ ഏറ് തത്സമയം റിപ്പോര്‍ട്ട് ചെയ്ത 24 ന്യൂസ് റിപ്പോര്‍ട്ടര്‍ വി ജി വിനീതയെയാണ് അഞ്ചാം പ്രതിയാക്കിയാണ് എറണാകുളം ജില്ലയിലെ കുറുപ്പംപടി പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. വിനീതയെ പ്രതി ചേര്‍ത്ത റിപ്പോര്‍ട്ട് ഇന്നലെ പോലീസ് പെരുമ്ബാവൂര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.