Spread the love

സ്വന്തം ലേഖകൻ
വൈക്കം: കേരള കർഷക സംഘം വൈക്കം ഏരിയയിലെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. മുതിർന്ന കർഷകൻ പടിഞ്ഞാറേക്കര ചെട്ടിയിൽ സോമന് ആദ്യ മെമ്പർഷിപ്പ് നൽകി ഏരിയ സെക്രട്ടറി ടി ടി സെബാസ്റ്റ്യൻ ഏരിയ തല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

കേരള കർഷക സംഘം ഉദയനാപുരം ഈസ്റ്റ് മേഖലാ പ്രസിഡന്റ്‌ ജി രവികുമാർ അധ്യക്ഷനായി. മേഖലാ സെക്രട്ടറി ഇ കെ സോമൻ, മേഖലാ കമ്മിറ്റി അംഗങ്ങളായ രേവതി

മനീഷ്, കെ ജി മുരളി, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ടി കെ സ്മിനുമോൻ, ടി വി വിപിൻ, ആര്യൻ ദേവ്, കെ എം മനീഷ് എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group