video
play-sharp-fill

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം ; ഒരാൾ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം ; ഒരാൾ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ ആൾ അറസ്റ്റിൽ. മലയമ്മ മുതുവന വിഷ്ണു എം കുമാറാണ് അറസ്റ്റിലായത്.

കോഴിക്കോട് ചാത്തമം​ഗലത്തുവച്ചാണ് സംഭവമുണ്ടായത്. കമ്പനിമുക്കിൽനിന്നും പെൺകുട്ടിയെ ബൈക്കിൽ കയറ്റിയ ഇയാൾ ലൈം​ഗിക അതിക്രമണം നടത്തിയതിനു പിന്നാലെ കട്ടാങ്ങൽ ജംക്‌ഷനിൽ ഇറക്കിവിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നു പൊലീസ് പറഞ്ഞു. കുന്നമംഗലം എസ്എച്ച്ഒ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.