
ഏകദിന ക്രിക്കറ്റില്‍ 50 സെഞ്ച്വറി സ്വന്തമാക്കിയ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ. “ഒരു ഇന്ത്യൻ താരം തന്നെ തന്റെ റെക്കോര്‍ഡ് തകര്‍ത്തു എന്ന കാര്യത്തില്‍ താൻ അഭിമാനിക്കുന്നു,ആ കുട്ടി വിരാട് ഒരു വലിയ കളിക്കാരനായി വളര്‍ന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്”.സച്ചിൻ കുറിച്ചു.
സ്വന്തം ലേഖിക
മുംബൈ:ചരിത്ര നിമിഷങ്ങള്‍ക്കാണു മുംബൈ വാങ്കഡെ സ്റ്റേഡിയം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ലോകകപ്പിന്റെ ആദ്യ സെമിയില്‍ ന്യൂസിലന്‍ഡുമായുള്ള മത്സരത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലി ഏകദിന ക്രിക്കറ്റില്‍ 50 സെഞ്ച്വറി സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റ്‌സ്മാനായും വിരാട് കോഹ്‌ലി മാറി.സച്ചിന്റെ 49 ഏകദിന സെഞ്ച്വറിയെന്ന റെക്കോര്‍ഡാണ് കോഹ്‌ലി തിരുത്തി കുറിച്ചത്.അതേസമയം വിരാട് കോഹ്‌ലി തന്റെ സെഞ്ച്വറി റെക്കോര്‍ഡ് തകര്‍ത്തതില്‍ താരത്തെ അഭിനന്ദിച്ച് സച്ചിൻ ടെണ്ടുല്‍ക്കറും രംഗത്തെത്തി.ബുധനാഴ്ച നടന്ന സെമി ഫൈനലില്‍ സച്ചിനെ സാക്ഷി നിര്‍ത്തി ആയിരുന്നു വിരാട് കൊഹ്‌ലി വാങ്കഡെ സ്റ്റേഡിയത്തില്‍ ചരിത്രത്തില്‍ ഇടം നേടിയ അമ്ബതാം സെഞ്ച്വറി സ്വന്തമാക്കിയത്.സെഞ്ച്വറി നേടിയ ശേഷം കൊഹ്‌ലി സച്ചിനെ ബഹുമാനിച്ച് ബൗ ഡൗണ്‍ ചെയ്യുകയും ചെയ്തു. ഒരു ഇന്ത്യൻ താരം തന്നെ തന്റെ റെക്കോര്‍ഡ് തകര്‍ത്തു എന്ന കാര്യത്തില്‍ താൻ അഭിമാനിക്കുന്നു എന്ന് സച്ചിൻ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.”ഇന്ത്യൻ ഡ്രസിങ് റൂമില്‍ വച്ച് ഞാൻ നിങ്ങളെ ആദ്യമായി കണ്ടു മുട്ടിയപ്പോള്‍, മറ്റ് സഹതാരങ്ങള്‍ നിങ്ങളെ എന്റെ കാലില്‍ തൊടാൻ പരിഹസിച്ചു. അന്ന് എനിക്ക് ചിരി അടക്കാനായില്ല. എന്നാല്‍ താമസിയാതെ, നിങ്ങളുടെ അഭിനിവേശവും കഴിവും കൊണ്ട് നിങ്ങള്‍ എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു”. സച്ചിൻ കുറിച്ചു.ആ കുട്ടി വിരാട് ഒരു വലിയ കളിക്കാരനായി വളര്‍ന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഒരു ഇന്ത്യക്കാരൻ എന്റെ റെക്കോര്‍ഡ് തകര്‍ത്തതില്‍ എനിക്ക് സന്തോഷിക്കാതിരിക്കാൻ കഴിയില്ല. അതും എന്റെ ഹോം ഗ്രൗണ്ടില്‍ ലോകകപ്പ് സെമി-ഫൈനല്‍ പോലൊരു വേദിയിലെന്നും സച്ചിൻ പറഞ്ഞു.