
ഗര്‍ഭസ്ഥശിശു മരിച്ചു: യുഎസില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ യുവതിക്ക് മൂന്ന് ശസ്ത്രക്രിയ പൂര്‍ത്തിയായി; മീരയുടെ ആരോഗ്യനിലയില്‍ പുരോഗതി
ഷിക്കാഗോ: യുഎസില്‍ ഭര്‍ത്താവിന്റെ വേടിയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി യുവതിയുടെ നിലയില്‍ നേരിയ പുരോഗതി.
ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉഴവൂര്‍ കുന്നാംപടവില്‍ മീര ഇപ്പോള്‍ ഇലിനോട് ലൂഥറല്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. രണ്ട് മാസം ഗര്‍ഭിണിയായിരുന്നു മീര. ഗുരുതരമായ രക്തസ്രാവത്തെ തുടര്‍ന്ന് ഗര്‍ഭസ്ഥശിശു മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
നിലവില്‍ മൂന്ന് ശസ്ത്രക്രിയയാണ് മീരയ്ക്ക് നടത്തിയത്.
മീരയ്ക്ക് നേരെ ഭര്‍ത്താവ് അമല്‍ റെജിയാണ് വെടിയുതിര്‍ത്തത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു ആക്രമണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂര്‍ സ്വദേശിയായ അമല്‍ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് തവണയാണ് അമല്‍ റെജി മീരയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ക്ലോസ് റേഞ്ചില്‍ യുവതിയുടെ കണ്ണിന് സമീപവും വാരിയെല്ലിനുമാണ് അമല്‍ വെടിയുതിര്‍ത്തത്.