മലയാള ടെലിവിഷന്‍ മേഖലയില്‍ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി ; ഹൃദയസ്തംഭനം മൂലം ടെലിവിഷന്‍ സീരിയല്‍ താരം ഡോ. പ്രിയ അന്തരിച്ചു ; മരണ വിവരം പങ്കുവെച്ചത് നടന്‍ കിഷോര്‍ സത്യ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ടെലിവിഷന്‍ സീരിയല്‍ താരം ഡോ. പ്രിയ അന്തരിച്ചു. 35 വയസായിരുന്നു. എട്ടുമാസം ഗര്‍ഭിണിയായിരുന്ന നടി പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയപ്പോള്‍ ഹൃദയസ്തംഭനം ഉണ്ടായാണ് മരിച്ചത്. നടന്‍ കിഷോര്‍ സത്യ ഫെയ്‌സ്ബുക്കിലൂടെ ഇന്ന് രാവിലെയാണ് മരണ വിവരം പങ്കുവെച്ചത്. കുഞ്ഞ് ഐ സി യുവില്‍ ആണെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

മലയാള ടെലിവിഷന്‍ മേഖലയില്‍ നൊമ്പരപ്പെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി എന്നാണ് കിഷോര്‍ പറഞ്ഞത്. ഏക മകളായ നടിയുടെ വിയോഗം താങ്ങാനാവാത്ത കുടുംബത്തെയും ഭര്‍ത്താവിനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്നും കിഷോര്‍ സത്യ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് നടി രഞ്ജുഷ ആത്മഹത്യ ചെയ്തത്. അതിന് പിന്നാലെ ഈ വിയോഗം കൂടി താങ്ങാനാവില്ലെന്നും കിഷോര്‍ സത്യ പറഞ്ഞു.

കിഷോര്‍ സത്യയുടെ കുറിപ്പ്

മലയാള ടെലിവിഷന്‍ മേഖലയില്‍ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോ. പ്രിയ ഇന്നലെ ഹൃദയസ്തംഭനം മൂലം മരിച്ചു. ഡോ. പ്രിയ ഇന്നലെ ഹൃദയസ്തംഭനം മൂലം മരിച്ചു. 8 മാസം ഗര്‍ഭിണി ആയിരുന്നു. കുഞ്ഞ് ഐ.സി.യുവിലാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ പോയതാണ്. അവിടെവച്ച് പെട്ടന്ന് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു.

https://www.facebook.com/actorkishorsatya/posts/863942128451307?ref=embed_post

ഏക മകളുടെ മരണം ഉള്‍കൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്‌നേഹ കൂട്ടാളിയായി നിന്ന ഭര്‍ത്താവിന്റെ വേദന. ഇന്നലെ രാത്രിയില്‍ ആശുപത്രിയില്‍ ചെല്ലുമ്പോള്‍ കാണുന്ന കാഴ്ച മനസ്സില്‍ സങ്കട മഴയായി.എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും….വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി….മനസ് ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു….ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍…