ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ കോട്ടയത്തു കാരുണ്യ ദിനാചാരണം ആചരിച്ചു

Spread the love

 

സ്വന്തം ലേഖകൻ

 

കോട്ടയം: കേരള മുനിസിപ്പൽ കോർപറേഷൻ കണ്ടിജെന്റ് എംപ്ലോയീസ് കോൺഗ്രസ്‌ (INTUC) കോട്ടയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാരുണ്യ ദിനാചരണം ആചരിച്ചു.

 

കോട്ടയം ശീമാട്ടി റൗണ്ടാന ജംഗ്ഷനിലാണ് മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിര ഗാന്ധിയുടെ ചരമദിനവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ എൻപതാം ജന്മദിനവും കാരുണ്യ ദിനമായി ആചരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്‌ എം.പി സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം കെ. എം. സി. എസ്.എ സംസ്ഥാന വനിതാ ചെയർമാൻ റ്റി. എ തങ്കം ഉദ്ഘാടനം ചെയ്തു.

 

കുഞ്ഞ് ഇല്ലംമ്പള്ളി ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. റഹീം ഖാൻ, ബൈജു മാറാട്ടുകുളം, ജമാൽ പാറയ്‌ക്കൽ, കെ. പി ശ്രീകുമാർ, ഏറ്റുമാനൂർ ഷാജി, ജയമോൾ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.