play-sharp-fill
നടി രഞ്ജുഷ മേനോൻ വീടിനുള്ളിൽ മരിച്ച നിലയിൽ ; മരണകാരണം വ്യക്തമല്ല ; പൊലീസ് അന്വേഷണം ആരംഭിച്ചു

നടി രഞ്ജുഷ മേനോൻ വീടിനുള്ളിൽ മരിച്ച നിലയിൽ ; മരണകാരണം വ്യക്തമല്ല ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: നടി രഞ്ജുഷ മേനോൻ വീടിനുള്ളിൽ മരിച്ച നിലയിൽ. 35 വയസായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ളാറ്റിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

വര്‍ഷങ്ങളായി ഭര്‍ത്താവും കുട്ടികളുമൊത്ത് ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഓഫ് ​ഗോഡ് തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. സൂര്യ ടിവിയിലെ ആനന്ദരാഗം, കൗമുദിയിലെ വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.