Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

കൊച്ചി: മറുനാടൻ മലയാളി ഓണ്‍ലൈൻ ചാനല്‍ ഓഫീസിലെ റെയ്ഡില്‍ പൊലീസ് പിടിച്ചെടുത്ത ഉപകരണങ്ങള്‍ ഉടന്‍ വിട്ട് നല്‍കണമെന്ന് ഹൈക്കോടതി. കംപ്യൂട്ടറുകളും മോണിറ്ററുകളും ഉടന്‍ വിട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

പട്ടിക ജാതി/ പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം എടുത്ത കേസില്‍ എന്തിനാണ് ചാനലിന്‍റെ എല്ലാ ഉപകരണങ്ങളും പിടിച്ചെടുക്കുന്നതെന്ന് കോടതി പൊലീസിനോട് ചോദിച്ചു. മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇത്തരം കേസ് തെളിയിക്കേണ്ടതെന്നും കോടതി പൊലീസിനോട് പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ എല്ലാ ഉപകരണങ്ങളും വിട്ടു നല്‍കാനാണ് കോടതി നിര്‍ദ്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി വി ശ്രീനിജന്‍റെ പരാതിയില്‍ എടുത്ത കേസിലാണ് ചാനലിന്‍റെ ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തത്. തിരുവനന്തപുരം പട്ടം ഓഫീസിലായിരുന്നു റെയ്ഡ്. 29 കമ്ബ്യൂട്ടര്‍, ക്യാമറകള്‍, ലാപ്ടോപ് എന്നിവയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പിവി ശ്രീനിജൻ എം എല്‍ എയ്ക്കെതിരെ നടത്തിയ അപകീ‍ര്‍ത്തികരമായ പരാമ‍ര്‍ശങ്ങളുടെ പേരിലായിരുന്നു കൊച്ചി സിറ്റി പൊലീസിന്റെ നടപടി. ഉപകരണങ്ങളിലെ വിവരങ്ങള്‍ കോപ്പി ചെയ്യാൻ സാവകാശം വേണമെന്ന വാദം പൊലീസ് അംഗീകരിച്ചിരുന്നില്ല. മറുനാടൻ മലയാളി ചാനല്‍ മേധാവി ഷാജൻ സ്കറിയക്കെതിരെ അടക്കം എസ് സി – എസ് ടി പീഡന നിരോധന നിയമം അനുസരിച്ച്‌ പൊലീസ് കേസെടുത്തിരുന്നു.