Spread the love

തിരുവനന്തപുരം: ഗ്രീഷ്മയ്ക്ക് ഹൈകോടതി ജാമ്യം അനുവദിച്ചതില്‍ പ്രതിഷേധവുമായി ഓള്‍ മെൻസ് അസോസിയേഷൻ.

video
play-sharp-fill

ബുധനാഴ്ച സെക്രട്ടേറിയറ്റിനു മുന്നില്‍ കോലം കത്തിച്ച്‌ പ്രതിഷേധിക്കുമെന്നും പറഞ്ഞു. പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ഗ്രീഷ്‌മ.

ഷാരോണിന്റെ പിതാവ് ജയരാജ് ഗ്രീഷ്മയുടെയും, എകെഎംഎ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍കാവ് അജിത്ത് ‘ കുമാര്‍ ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ച ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെയും കോലം കത്തിച്ച്‌ പ്രതിഷേധിക്കുമെന്ന് എകെഎംഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്നും സമൂഹത്തിന്റെ വികാരം കണക്കിലെടുത്ത് പ്രതിക്കു ജാമ്യത്തിനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് ഗ്രീഷ്മയ്ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതിക്കു ക്രിമിനല്‍ പശ്ചാത്തലമില്ല. വെറും 22 വയസ്സു മാത്രമാണു പ്രായം.

വിചാരണയില്‍ ഇടപെടുമെന്നോ ഒളിവില്‍ പോകുമെന്നോ ആശങ്കയ്ക്ക് ഇടയില്ല. 2022 ഒക്ടോബര്‍ 31 മുതല്‍ കസ്റ്റഡിയിലാണെന്നതും വിലയിരുത്തിയാണു കോടതി ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷൻ ജാമ്യഹര്‍ജിയെ എതിര്‍ത്തിരുന്നു.