Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം :സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലനെ ഫോണിൽ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു.

കോടിയേരി ബാലകൃഷ്ണന്റെ ചരമ വാർഷിക ദിനാചരണവുമായി ബന്ധപ്പെട്ട് എകെജി സെന്ററിൽ ഇന്നലെ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പ്രസംഗിച്ച വിഷയങ്ങളെക്കുറിച്ചു ഫോണിൽ വിളിച്ചു മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു തവണ ബാലന്റെ ഫോണിലേക്കു വിളിച്ചുവെന്നും പരാതിയിലുണ്ട്. എകെജി സെന്റർ ഓഫിസ് സെക്രട്ടറിയാണ് വിളിച്ച മൊബൈൽ നമ്പർ സഹിതം കന്റോൺമെന്റ് പൊലീസിൽ പരാതി നൽകിയത്. കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നു പൊലീസ് അറിയിച്ചു.