
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലൈംഗി കമായി പീഡിപ്പിച്ചത് പലപ്പോഴായി; ഒളിവില്‍ പോയ പ്രതി പിടിയില്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചയാള്‍ പൊലീസ് പിടിയില്‍.
പാരിപ്പള്ളി വേളമാനൂര്‍ സ്വദേശി അനു വിക്രമന്‍ (26) ആണ് കിളിമാനൂര്‍ പൊലീസിന്റെ പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായി രണ്ടുവര്‍ഷം മുൻപ് പ്രണയത്തിലാവുകയും പിന്നീട് പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടി ഈ വിവരം വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ തെളിവുകള്‍ ലഭിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കിളിമാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വരികയായിരുന്നു.
ഇതിനിടെ അനു വിക്രമന്‍ ഒളിവില്‍ പോയി. പ്രതിയെ കുറിച്ചുള്ള വിവരം തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ചതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി ജയകുമാറിന്റെയും കിളിമാനൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബി ജയന്റെയും നേതൃത്വത്തിലുള്ള സംഘമാണ് അനു വിക്രമനെ പിടികൂടിയത്.
സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ വിജിത്ത് കെ നായര്‍, രാജി കൃഷ്ണ എസ് സിപിഒ ഷാജി, സിപിഒ ശ്രീരാജ് എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.