Friday, April 24, 2026

മീനച്ചിലാറ്റിൽ തിരുവാർപ്പ് ഭാഗത്ത് നീർനായശല്യം രൂക്ഷം; തിരുവാർപ്പ് അമ്പലത്തിന് സമീപമുള്ള മീനച്ചിലാറിന്റെ കൈവഴിയിൽ കുളിക്കാനിറങ്ങിയ യുവാവിന്റെ കാൽ നീർനായ കടിച്ചു കീറി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: മീനച്ചിലാറ്റിൽ തിരുവാർപ്പ് ഭാഗത്ത് നീർനായയുടെ ശല്യം രൂക്ഷമാകുന്നു. തിരുവാർപ്പ് അമ്പലത്തിന് സമീപമുള്ള മീനച്ചിലാറിന്റെ കൈവഴിയിൽ കുളിക്കാനിറങ്ങിയ യുവാവിന്റെ കാൽ നീർനായ കടിച്ചു കീറി. കഴിഞ്ഞ ദിവസം ആറ്റിൽ കാല് കഴുകാൻ ഇറങ്ങിയ മറ്റൊരാളെയും നീർനായ ഉപദ്രവിച്ചു. തിരുവാർപ്പിന് സമീപം മീൻചിറ പുതിയേരി ഭാഗത്തും, ഗുരുമന്ദിരത്തിന് സമീപവും രണ്ടാഴ്ച മുൻപും നീർനായ ആക്രമണം ഉണ്ടായിരുന്നു.

നീർനായയുടെ ഉപദ്രവം ഭയന്ന് തിരുവാർപ്പ് മേഖലയിൽ ആർക്കും ആറ്റിൽ
ഇറങ്ങി കുളിക്കാനോ പാത്രം കഴുകനോ സാധിക്കാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. മിനിച്ചിലാറിന്റെ തിരങ്ങളിൽ എവിടെ നോക്കിയാലും നീർനായയെ കാണാൻ കഴിയും, സ്കൂൾ കുട്ടികളും നീർനായയെ
ഭയന്നാണ് സ്കൂളിൽ പോകുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീർനായശല്യം ഇത്രയധികം രൂക്ഷമായിട്ടും
ഇതിനെ പിടികൂടുന്നതിനായി കൂടു സ്ഥാപിക്കുകയോ മറ്റു നടപടികളെടുക്കുകയോ പഞ്ചായത്തോ മറ്റു അധികൃതരോ ഇതുവരെ
സ്വികരിച്ചിട്ടില്ല.