Friday, April 24, 2026

എന്‍ജിനീയറിങ് കോളേജ് അടിച്ചുതകർത്ത കേസ്; പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തു

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

ആലപ്പുഴ: കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളേജ് ഓഫ് എന്‍ജിനിയറിങ് അടിച്ച് തകർത്ത കേസില്‍ പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തു. കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ജെയ്ക് സി തോമസ് കീഴടങ്ങിയത്.

2016 ൽ കട്ടച്ചിറ വെള്ളാപ്പള്ളി എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ നാത്തിയ സമരത്തിനിടെയായിരുന്നു അക്രമം . അന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്ന ജയ്ക്ക് സി തോമസിനെ കോളേജ് അടിച്ചു തകർത്ത കേസിൽ പ്രതിയാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021 ൽ പുതുപ്പള്ളിയിൽ മൽസരിച്ചപ്പോൾ ജെയ്ക് സി തോമസ് അടക്കമുള്ള എസ്എഫ്ഐ നേതാക്കൾ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതെ വന്നതിനാൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇക്കാരണത്താലാണ് ജെയ്ക് കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തത്. കോളേജ് മാനേജ്മെന്റിന്റെ പീഡനത്തിനെതിരെയായിരുന്നു എസ്എഫ്ഐയുടെ അന്നത്തെ സമരം.