
പ്രസ് ക്ലബ് ജേണലിസം പരീക്ഷയിൽ ശില്പ കൃഷ്ണന് ഒന്നാം റാങ്ക്; സോനാ റോയിക്ക് രണ്ടാം റാങ്ക് ; മൂന്നാം റാങ്കിന് രണ്ടു പേർ അർഹരായി; 100% വിജയം നേടി വിദ്യാർത്ഥികൾ
സ്വന്തം ലേഖകൻ
കോട്ടയം: പ്രസ് ക്ലബ്ബ് ജേണലിസം ആൻഡ് വിഷ്വൽകമ്യൂണിക്കേഷൻ പരീക്ഷയിൽ ശില്പ കൃഷ്ണൻ ഒന്നാം റാങ്ക് നേടി. രണ്ടാം റാങ്ക് സോനാ റോയി കരസ്ഥമാക്കി.
മൂന്നാം റാങ്കിന് രണ്ടു പേർ അർഹമായി. താഹിറ അഷറഫും എസ്,ലക്ഷ്മിപ്രിയയും .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നാം റാങ്കുകാരി ശില്പ കൃഷ്ണൻ ആലപ്പുഴ ജില്ലയിലെ ചെറുതന ആയാപറമ്പ് കടിയൻ കാട്ടിൽ കൃഷ്ണൻകുട്ടിയുടെ മകളാണ്.
രണ്ടാം റാങ്കു നേടിയ സോന റോയി കോട്ടയം ജില്ലയിലെ പുന്നത്തുറ പടിഞ്ഞാട്ടു റോയി തോമസിന്റെ പുത്രിയാണ്.
മൂന്നാം റാങ്ക് പങ്കിട്ട താഹിറ അഷറഫ് കുമളി താമരക്കണ്ടം കരിപ്പായിൽ അഷറഫ് കരിപ്പായിലിന്റെ മകളാണ്. മറ്റൊരു മൂന്നാം റാങ്കുകാരി എസ്. ലക്ഷ്മി പ്രിയ വൈക്കം തലയാഴം കൊപ്പുഴലാക്ക് ശ്യാം വീട്ടിൽ കെ.വി.ഷാജിയുടെ പുത്രിയാണ്.
പ്രസ്ക്ലബ് ജേണലിസം സ്കൂൾ ഇത്തവണ 9 ഫസ്റ്റ് ക്ലാസ്സും 9 സെക്കൻഡ് ക്ലാസ്സും ഉൾപ്പെടെ നൂറു ശതമാനം വിജയം നേടി.
Third Eye News Live
0