എഐ ക്യാമറയെ പറ്റിച്ച് കർണാടകയിൽ നിന്ന് തമിഴ്നാട് വഴി കേരളത്തിലേക്ക്; മൂന്ന് പേർ അറസ്റ്റിൽ; വാഹനത്തിൻ്റെ രേഖകൾ സഹിതം ഹാജരാക്കാൻ ഡ്രൈവറിനു നിർദ്ദേശം നൽകി കോടതി
സ്വന്തം ലേഖകൻ
കൊച്ചി: എഐ ക്യാമറയെ പറ്റിച്ച് കർണാടകയിൽ നിന്ന് തമിഴ്നാട് വഴി എത്തിയ നമ്പർ പ്ലേറ്റ് ഇല്ലാത്ത കാർ ഫോർട്ട് കൊച്ചി പൊലീസിന്റെ വലയിലായി.
കാറോടിച്ച ഉടുപ്പി സ്വദേശി റഹ്മത്തുള്ളയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വഴിയാണ് കാർ കേരളത്തിൽ എത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നമ്പർ പ്ലേറ്റോ ഇൻഷുറൻസ് പരിരക്ഷയോ കാറിന് ഇല്ല. ഡ്രൈവറോടൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
വൈകുന്നേരത്തോടെ ഇവർക്ക് ജാമ്യം നൽകി. ഓഗസ്റ്റ് നാലിന് വാഹനത്തിൻ്റെ രേഖകൾ സഹിതം ഹാജരാവാൻ ഡ്രൈവറിനു നിർദ്ദേശം നൽകിയിട്ടുണ്ട്.
Third Eye News Live
0