play-sharp-fill
മൂവാറ്റുപുഴയില്‍ വിദ്യാര്‍ത്ഥിനി ബൈക്ക് ഇടിച്ച്‌ മരിച്ച സംഭവം; പ്രതി ആന്‍സന്‍ അറസ്റ്റില്‍; പരിക്കേറ്റ്  ചികിത്സയിലായിരുന്ന അനുശ്രീ ആശുപത്രി വിട്ടു

മൂവാറ്റുപുഴയില്‍ വിദ്യാര്‍ത്ഥിനി ബൈക്ക് ഇടിച്ച്‌ മരിച്ച സംഭവം; പ്രതി ആന്‍സന്‍ അറസ്റ്റില്‍; പരിക്കേറ്റ് ചികിത്സയിലായിരുന്ന അനുശ്രീ ആശുപത്രി വിട്ടു

സ്വന്തം ലേഖിക

മുവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ബൈക്ക് ഇടിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ബൈക്ക് ഓടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഏനാനെല്ലൂര്‍ സ്വദേശി ആൻസണ്‍ റോയിയെ ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ആശുപത്രി വിട്ട ആൻസണിനെ നേരെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ വിദ്യാര്‍ഥികളില്‍ നിന്നുള്ള ശക്തമായ പ്രതിഷേധം ഭയന്ന് പോലീസ് പ്പരതിയെ പകല്‍ നേരത്ത് സംഭവ സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയില്ല.

സിഐ പി.എം.ബൈജുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം മൂവാറ്റുപുഴ നിര്‍മല കോളജില്‍ എത്തി പ്രിൻസിപ്പല്‍ ഡോ. കെ.വി.തോമസില്‍ നിന്നും ദൃക്സാക്ഷികളായ വിദ്യാര്‍ത്ഥികളില്‍ നിന്നും നമിതയെ ആശുപത്രിയില്‍ എത്തിച്ചവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.