സ്വന്തം ലേഖകൻ
ആലുവ: മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കേരളത്തിന് നൊമ്പരമായി ചാന്ദ്നി. ആലുവയിൽ നിന്ന് കാണാതായ ആറുവയസുകാരി കൊല്ലപ്പെട്ട നിലയിൽ . മാർക്കറ്റിനു സമീപം ചാക്കിൽക്കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു. കൈ കണ്ടാണ് പ്രദേശത്ത് എത്തിയ ആളുകൾ ഇത് മൃതദേഹമാണെന്ന് പൊലീസിനെ അറിയിച്ചത്. ജനശ്രദ്ധയെത്താത്ത സ്ഥലത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞ് ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധനക്ക് എത്തി. കുട്ടിയുടെ അച്ഛനെ മൃതദേഹം കുട്ടിയുടേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാനായി സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. എന്നാൽ മൃതദേഹം കിടക്കുന്ന ഭാഗത്തേക്ക് കൊണ്ടുപോകാതെ മാറ്റിനിർത്തിയിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതി കുറ്റം സമ്മതിച്ചതിനെത്തുടർന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടപ്പ് നടത്താൻ പൊലീസ് എത്തിയെങ്കിലും നാട്ടുകാർ രോക്ഷാകുലരായതിനെത്തുടർന്ന് പ്രതിയെ ജീപ്പിൽ നിന്നിറക്കാതെ തിരികെ കൊണ്ടുപോയി.
തായിക്കാട്ടുകര ഗാരേജ് റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽ നിന്നു ഇന്നലെ വൈകികുന്നേരമാണ് ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകളെ കാണാതായത്. സംഭവത്തിൽ പ്രതിയെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയിൽ നിന്ന് കുട്ടിയെ കുറിച്ചുള്ള വിവരം കിട്ടാൻ പൊലീസ് മണിക്കൂറുകളോളം കാത്തിരുന്നു. വിവിധ സ്ഥലങ്ങളിൽ പൊലീസ് ഇന്നലെ രാത്രി മുതൽ തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു.
ചാന്ദിനിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലാണ് മൃതേദേഹം കണ്ടെത്തിയത്. കേരളം കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെൺകുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽ രണ്ട് ദിവസം മുൻപു താമസിക്കായെത്തിയ ആളാണ് അസം സ്വദേശിയായ അസഫാക് ആലമാണ് ചാന്ദ്‌നിയെ തട്ടിക്കൊണ്ടുപോയത്.
പെൺകുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാൾക്ക് കൈമാറിയെന്ന് പിടിയിലായ പ്രതി അസഫാക് ആലം പൊലീസിനോടു പറഞ്ഞിരുന്നു. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയത്. സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് അസഫാക്ക് പൊലീസിനു നൽകിയ മൊഴി. ഇതിനെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിക്കവേയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
നേരത്തെ പൊലീസ് അന്വേഷണം നടത്തിയത് സി സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയായിരുന്നു. പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്ന് ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറി പോകുന്നതാണ് ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കുട്ടിയെ പ്രതി മറ്റൊരാൾക്ക് കൈമാറിയെന്ന് പൊലീസിന് മൊഴി നൽകിയിരുന്നു.
സുഹൃത്തിന്റെ സഹായത്തോടെ മറ്റൊരാൾക്ക് കൈമാറി പണം വാങ്ങിയെന്നാണ് അഫ്‌സാഖ് ആലം മൊഴി നൽകിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അഫ്‌സാഖ് ആലത്തിനെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. സക്കീർ ഹുസൈൻ എന്നയാൾക്കാണ് കുട്ടിയെ കൈമാറിയതെന്നാണ് പ്രതി നൽകിയ മൊഴി. സുഹൃത്തായ തൊഴിലാളിയാണ് ഇടനിലക്കാരനായത്.
കുട്ടിയെ കാണാതായ സമയം മാതാപിതാക്കൾ സ്ഥലത്തുണ്ടായിരുന്നില്ല. കുട്ടികൾ മാത്രമുള്ളപ്പോൾ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. വൈകീട്ട് അഞ്ചരക്കാണ് കുട്ടിയെ കാണുന്നില്ലെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. പിതാവ് ആലുവ ഭാഗത്ത് ട്രസ് വർക്ക് ചെയ്യുന്നയാളാണ്. അമ്മ വീട്ടുജോലിക്കാരിയാണ്. നാലു മക്കളിൽ രണ്ടാമത്തെ കുട്ടിയാണ്. കുട്ടികൾ കളിച്ചു കൊണ്ടിരിക്കെയാണ് കുട്ടിയുടെ കൈയിൽ പിടിച്ച് കൊണ്ടു പോയത്.
തായിക്കാട്ടുകര റെയിൽവേ ഗേറ്റിന് സമീപത്തെ കോഴിക്കടയിൽ രണ്ട് ദിവസം മുമ്പ് പണിയന്വേഷിച്ചെത്തിയതാണ് അഫ്‌സാഖ് ആലം. ഇവിടത്തെ മറ്റൊരു അസം സ്വദേശിയുമായി ഇയാൾക്ക് പരിചയമുണ്ടായിരുന്നു. ഇതേതുടർന്ന് കോഴിക്കട ഉടമ കടയുടെ മുകളിൽ താമസിക്കാൻ സൗകര്യം നൽകി. സമീപം മുക്കത്ത് പ്ലാസയിൽ താമസിക്കുന്നതാണ് ബിഹാറി കുടുംബം. തായിക്കാട്ടുകര സ്‌കൂൾ കോംപ്ലക്‌സിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ചാന്ദ്‌നി. മലയാളം നന്നായി സംസാരിക്കും.