Spread the love

സ്വന്തം ലേഖകൻ
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം കോട്ടയം തിരുനക്കര മൈതാനത്ത് ബുധനാഴ്ച പൊതുദർശനത്തിന് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പുലർച്ചെ 1 മണിവരെ ന​ഗരത്തിലെ ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കാൻ കോട്ടയം വെസ്റ്റ് പൊലീസ് നിർദേശം നല്കി.

video
play-sharp-fill

ഇതനുസരിച്ച് തിരുനക്കര, കെ എസ് ആർ,ടി സി, റെയിൽവേസ്റ്റേഷൻ, ചന്തക്കവല തുടങ്ങി നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെ ഹോട്ടുകളെല്ലാം വ്യാഴാഴ്ച പുലർച്ചെ 1 മണിവരെ തുറന്നു പ്രവർത്തിക്കുന്നതാണെന്ന് ​ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു