
‘അരികൊമ്പൻ കാരണം പൊറുതിമുട്ടി….! ഹര്‍ജികള്‍ പരിഗണിച്ച് ക്ഷമ നശിച്ചു; 25000 രൂപ പിഴ വിധിച്ച് സുപ്രീം കോടതി
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: അരികൊമ്പൻ വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച് ക്ഷമ നശിച്ചുവെന്ന് സുപ്രീം കോടതി.
വാല്‍കിംഗ് ഐ ഫൗണ്ടേഷൻ എന്ന സംഘടന അരികൊമ്പനുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി തങ്ങളുടെ അതൃപ്തി അറിയിച്ചത്. തുടര്‍ന്ന് വാല്‍കിംഗ് ഐ ഫൗണ്ടേഷന് 25,000 രൂപ പിഴയും സുപ്രീം കോടതി വിധിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എം നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വാല്‍കിംഗ് ഐ ഫൗണ്ടേഷന് പിഴ നല്‍കിയത്.
‘അരികൊമ്പൻ കാരണം ഞങ്ങള്‍ പൊറുതിമുട്ടി. എല്ലാ രണ്ടാഴ്ച്ച കൂടുമ്പോഴും ഓരോ ഹര്‍ജികള്‍ വരികയാണ്. ഇന്നലെയും ഒരു ഹര്‍ജി ഞങ്ങള്‍ റദ്ദാക്കി. നിങ്ങള്‍ക്ക് ഈ ഹര്‍ജികളുമായി കേരള ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്.’- സുപ്രീം കോടതി അറിയിച്ചു.
അരികൊമ്പൻ നിലവില്‍ എവിടെയാണെന്നും എന്താണ് അവസ്ഥ എന്ന് അറിയില്ലെന്നും കോടതി കൃത്യത വരുത്തണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കാട്ടിലുള്ള ആന എവിടെയാണെന്ന് എന്തിന് നിങ്ങള്‍ അറിയണമെന്ന് ബെഞ്ച് ചോദിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ കേസ് ഉറ്റുനോക്കുകയാണെന്നും ആര്‍ട്ടിക്കിള്‍ 32 പ്രകാരം ഫയല്‍ ചെയ്യുന്ന ഹര്‍ജികളോട് സുപ്രീം കോടതി സ്വീകരിക്കുന്ന സമീപനം ശരിയല്ലെന്നും അഭിഭാഷകൻ വിമര്‍ശനം ഉന്നയിച്ചതോടെയാണ് ബെഞ്ച് പിഴ വിധിച്ചത്.